കോൺഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നേക്കുമെന്ന സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ഷാനി മോള്‍ ഉസ്മാന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. ‘കമ്മ്യൂണിസ്റ്റ് കേരള’, ‘ജോണ്‍ ബ്രിട്ടാസ് ഫാന്‍സ് ഗ്രൂപ്പ്’ എന്നീ പേജുകള്‍ക്കെതിരെയാണ് പരാതി നല്‍കിയത്.പരാതിയിൽ ഷാനി മോള്‍ ഉസ്മാന്റെ മൊഴിയെടുത്തു.കൊട്ടാരക്കര മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായിരുന്ന ഐഷ പോറ്റിയുടെ കോണ്‍ഗ്രസ് പ്രവേശനത്തിന് പിന്നാലെ ഷാനി മോള്‍ ഉസ്മാന്‍ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് വ്യാപകമായി പ്രചരിച്ചിരുന്നു.രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വിഷയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് വിടുന്നു, പി രാജീവുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്ന തരത്തിലായിരുന്നു പ്രചരണം.പിന്നാലെ, വ്യാപക പ്രചരണത്തെ തള്ളി ഷാനിമോള്‍ ഉസ്മാന്‍ രംഗത്തെത്തിയിരുന്നു. മരണം വരെ കോണ്‍ഗ്രസുകാരിയായി തുടരുമെന്നും പ്രചരണത്തിന് പിന്നില്‍ ദുരുദ്ദേശമാണെന്നുമായിരുന്നു ഷാനിമോള്‍ പ്രതികരിച്ചത്.The post ജോൺ ബ്രിട്ടാസ് ഫാൻസ്, കമ്മ്യൂണിസ്റ്റ് കേരള; പേജുകൾക്കെതിരെ ഷാനിമോൾ ഉസ്മാൻ്റെ പരാതിയിൽ കേസെടുത്തു appeared first on ഇവാർത്ത | Evartha.