കരുവാരക്കുണ്ടിലെ 14കാരിയ്ക്ക് മറ്റൊരു ബന്ധമുള്ളതായി പ്രതിക്ക് സംശയം, കേസില്‍ മറ്റാര്‍ക്കും പങ്കില്ല; എസ്പി ആര്‍ വിശ്വനാഥന്‍

Wait 5 sec.

മലപ്പുറം| മലപ്പുറം കരുവാരക്കുണ്ടിലെ 14കാരിയുടെ കൊലപാതകത്തില്‍ 16കാരനല്ലാതെ മറ്റാര്‍ക്കും പങ്കില്ലെന്ന് മലപ്പുറം എസ്പി ആര്‍ വിശ്വനാഥന്‍. പെണ്‍കുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പ്രതി സംശയിച്ചിരുന്നു. പ്രണയവുമായി ബന്ധപ്പെട്ട അസ്വാരസ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് എസ്പി പറഞ്ഞു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ കോള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കാനുള്ള നീക്കങ്ങളും നടക്കുകയാണ്.കേസില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും എസ്പി ആര്‍ വിശ്വനാഥ് പ്രതികരിച്ചു. പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്.പ്രതി ലഹരി ഉപയോഗിച്ചതായി മുന്‍പ് കേസുകളൊന്നുമില്ല. മൃതദേഹം കിട്ടിയ സ്ഥലത്തുവെച്ച് തന്നെയാണ് കൊലപാതകം നടന്നത്. കൈകാലുകള്‍ കൂട്ടിക്കെട്ടിയിരുന്നു.കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയത്. പ്രതിയുടെ ഫോണില്‍ നിന്നാണ് അവസാനമായി പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ചത്. ആ ഫോണ്‍ പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നും പി ആര്‍ വിശ്വനാഥന്‍ പറഞ്ഞു.പെണ്‍കുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയതെന്ന് 16കാരന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. തന്നെ വഞ്ചിക്കുന്നതായി തോന്നിയപ്പോള്‍ കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. പ്രതി പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് പോലീസ് പറഞ്ഞിരുന്നു.