കരുവാരക്കുണ്ട് 14 കാരിയുടെ കൊലപാതകത്തില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്ന് മലപ്പുറം എസ്പി വിശ്വനാഥൻ പറഞ്ഞു. 16 കാരൻ്റെ മൊബൈൽ ഫോൺ പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതുവരെ മറ്റൊരാൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടില്ലെന്നും ആൺ സുഹൃത്തിന് പെൺകുട്ടിയെ സംശയം ഉണ്ടായിരുന്നു എന്നാണ് പ്രാഥമികമായി മനസിലായതെന്ന് അദ്ദേഹം പറഞ്ഞു. പെരിന്തൽമണ്ണ ഡിവൈഎസ്പി പ്രേംജിത്ത് കേസ് അന്വേഷിക്കും. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് ആണ്‍സുഹൃത്ത് മൊ‍ഴി നല്‍കി. കഴിഞ്ഞ ദിവസം സ്കൂളിൽ നിന്ന് തിരികെ വരാത്തതിനാൽ അമ്മ വൈകീട്ട് കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന് പിന്നാലെയാണ് ക്രൂര കൊലപാതക വിവരം പുറത്തുവന്നത്. സ്കൂളിന്റെ മുൻവശത്ത് കുട്ടി ബസിറങ്ങിയതായി പൊലീസ് സ്ഥിരീകരിച്ചെങ്കിലും പിന്നീട് എങ്ങോട്ടാണ് പോയതെന്നത് കണ്ടെത്താനായിരുന്നില്ല. കുട്ടിക്ക് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തിൽ മനസിലാക്കിയിരുന്നു.ALSO READ: മൂന്നാം ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി, ജാമ്യാപേക്ഷ കോടതി തള്ളിഈ കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും പെൺകുട്ടിയെ കണ്ടില്ലെന്നായിരുന്നു മറുപടി. പൊലീസുകാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പതിനാറുകാരനെ ചോദ്യം ചെയ്തതിൽ കുറ്റം സമ്മതിക്കുകയായിരുന്നു.The post കരുവാരക്കുണ്ട് കൊലപാതകം: കൊലപാതകത്തില് മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കും; മലപ്പുറം എസ്പി appeared first on Kairali News | Kairali News Live.