ചിന്നക്കനാലിലെ ഭൂമി കേസ്; മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ മൊഴിയെടുത്ത് വിജിലന്‍

Wait 5 sec.

തിരുവനന്തപുരം| ഇടുക്കി ചിന്നക്കനാലില്‍ നിയമവിരുദ്ധമായി ഭൂമി വാങ്ങിയെന്ന കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ മൊഴിയെടുത്ത് വിജിലന്‍സ്. വിജിലന്‍സ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു മൊഴിയെടുപ്പ്. സ്ഥലം വാങ്ങിയതില്‍ നിയമ ലംഘനം ഒന്നുമില്ലെന്ന് എംഎല്‍എ മൊഴി നല്‍കി. പോക്കുവരവ് ചെയ്യും മുന്‍പ് മിച്ചഭൂമി കേസ് ഉണ്ടായിരുന്നോയെന്ന് അറിയില്ലെന്നും മൊഴി നല്‍കി.ചിന്നക്കനാലില്‍ 50 സെന്റ് അധിക ഭൂമി കൈവശം വെച്ചതാണ് മാത്യു കുഴല്‍നാടന് എതിരായ കേസ്. റവന്യൂ രേഖ പരിശോധിച്ചാണ് 2021ല്‍ ഭൂമി വാങ്ങിയത്. ഭൂമി വാങ്ങുമ്പോള്‍ കേസ് ഉണ്ടായിരുന്നില്ല. ആധാരത്തിന് വില കുറച്ച് കാണിച്ചിട്ടില്ലെന്നും മാത്യു കുഴല്‍നാടന്‍ മൊഴി നല്‍കി. ഭൂമി കയ്യേറിയെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു.കേസിലെ 16ാം പ്രതിയാണ് മാത്യു കുഴല്‍നാടന്‍. ചിന്നക്കനാലില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി റിസോര്‍ട്ട് നിര്‍മിച്ചെന്ന കേസില്‍ ഇഡി അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെയാണ് ഭൂമി കേസില്‍ വിജിലന്‍സ് മൊഴി എടുത്തത്.