വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) തങ്ങളുടെ ആധിപത്യം തുടരുകയാണ്. അവസാനമായി നടന്ന ഗുജറാത്ത് ജയന്റ്സിനെതിരായ മത്സരത്തിൽ എല്ലാ മേഖലയിലും മികവ് പുലർത്തിയ ആർസിബി, പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എതിരില്ലാതെ തുടരുന്നു.. തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായിട്ടും ആഴമുള്ള ബാറ്റിംഗ് നിര ടീമിനെ കൈവിടാതെ രക്ഷപ്പെടുത്തി. ബൗളിങ്ങിലും ഫീൽഡിങ്ങിലും ആർസിബി മികച്ച ഏകോപനം കാട്ടി. ചില ക്യാച്ചുകൾ കൈവിട്ടെങ്കിലും, അവർ മത്സരത്തിൽ പിടിമുറുക്കി.ആർസിബിയുടെ ബാറ്റിങ് ശക്തമായിരുന്നാലും, ഈ സീസണിൽ അവരുടെ യഥാർത്ഥ കരുത്ത് ബൗളിങ്ങിലാണ്. പുതിയ പന്തിൽ ലോറൻ ബെൽ അപകടകാരിയായി തുടരുമ്പോൾ, അരുന്ധതി റെഡ്ഡി സ്ഥിരതയുള്ള പ്രകടനമാണ് കാഴ്ചവെക്കുന്നത്. ശ്രേയങ്ക പട്ടീൽ ഉജ്ജ്വല ഫോമിലായിരിക്കെ, നഡിൻ ഡി ക്ലെർക്ക്, രാധ യാദവ് എന്നിവർ മികച്ച പിന്തുണ നൽകുന്നു.എന്നാൽ വലിയ മത്സരങ്ങൾക്ക് മുമ്പ് പരിഹരിക്കേണ്ട ചില പ്രശ്നങ്ങളും ആർസിബിക്കുണ്ട്. ഗുജറാത്തിനെതിരെ ടോപ്പ് ഓർഡർ തളർന്നെങ്കിലും, അഞ്ചാം നമ്പറിൽ ഇറങ്ങിയ രാധ യാദവിന്റെ 66 റൺസാണ് ടീമിനെ രക്ഷിച്ചത്. റിച്ച ഘോഷും ഡി ക്ലെർക്കും വേഗത്തിൽ റൺസ് കൂട്ടി. എന്നാൽ ക്യാപ്റ്റൻ സ്മൃതി മന്ദാനക്ക് ഇതുവരെ താളം കണ്ടെത്തനാകാത്തതും , മധ്യനിരയിൽ ഹേമലതയും ഗൗതമി നായിക്കും തുടർച്ചയായി പരാജയപ്പെടുന്നതും നിർണ്ണായക ഘട്ടത്തിൽ തിരിച്ചടിയായേക്കാംAlso Read: വനിതാ പ്രീമിയർ ലീഗ്: പകരം വീട്ടാൻ മുംബൈ, വിജയവീഥിയിൽ തുടരാൻ യുപിമറുവശത്ത് ജെമിമ റോഡ്രിഗസിന്റെ ഡൽഹി ക്യാപിറ്റൽസ് സീസണിലെ ആദ്യ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ്. നിലവിലെ ഫോമിൽ ആർസിബിയെ തടയുക ഡൽഹിക്ക് എളുപ്പമാകില്ല. പക്ഷെ ഇത്രയും ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും കളിക്കുന്ന ആർസിബിയെ ക്ഷീണം ബാധിക്കുമോ എന്നതാണ് ചോദ്യം.The post വനിതാ പ്രീമിയർ ലീഗ്: അജയ്യരായ ആർസിബിക്കു വെല്ലുവിളി ഉയർത്താൻ ഡൽഹി ക്യാപിറ്റൽസ് appeared first on Kairali News | Kairali News Live.