ഒറ്റപ്പാലത്ത് ദമ്പതികള്‍ വെട്ടേറ്റ് മരിച്ചു; ബന്ധുവായ യുവാവ് ഓടി രക്ഷപ്പെട്ടു

Wait 5 sec.

പാലക്കാട് | ഒറ്റപ്പാലത്ത് ദമ്പതികള്‍ വെട്ടേറ്റ് മരിച്ചു. നാലകത്ത് നസീര്‍(63),ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്.വളര്‍ത്തു മകളുടെ നാലുവയസായ മകനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി.ബന്ധുവായ യുവാവിനെ കൈ ഞരമ്പ് മുറിച്ച നിലയില്‍ സംഭവ സ്ഥലത്ത് കണ്ടെത്തിയിരുന്നു. പോലീസ് എത്തിയതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.അര്‍ധരാത്രി 12 മണിയോടെയാണ് ഇവരെ വെട്ടേറ്റ നിലയില്‍ കാണുന്നത്. കുട്ടിയുമായി യുവതി ഓടുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരങ്ങള്‍ തിരക്കിയപ്പോഴാണ് ദമ്പതികള്‍ വെട്ടേറ്റ മരിച്ചകാര്യം പറയുന്നത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.