ജനുവരി 21 മുതൽ 75 രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് യുഎസ് കുടിയേറ്റ വിസ നൽകുന്നത് നിർത്തിവെക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കയുടെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ഈ തീരുമാനം എടുക്കപ്പെട്ടതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ പൗരന്മാർക്ക് മുൻഗണന നൽകുന്ന അമേരിക്ക ഫസ്റ്റ് എന്ന നയത്തിന്റെ ഭാഗമാണിതെന്നും വിശദീകരിച്ചു.ഇതിനുമുമ്പ് 19 രാജ്യങ്ങളിൽനിന്നുള്ള വിസ അപേക്ഷകൾ അമേരിക്ക നേരത്തെ നിർത്തിവച്ചിരുന്നു. പുതിയ വിലക്കിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനി, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യമൻ, ബുറുണ്ടി, ക്യൂബ, ലാവോസ്, സിയെറാ ലിയോൺ, ടോഗോ, തുർക്മെനിസ്ഥാൻ, വെനസ്വേല തുടങ്ങിയവ ഉൾപ്പെടുന്നു.Also read; അമേരിക്കയെ നേരിടാൻ ഒരുങ്ങി ഗ്രീൻലാൻഡ്; സുരക്ഷയൊരുക്കാൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് കൂടുതൽ സൈനികരെത്തിഅതേസമയം, കഴിഞ്ഞ വർഷം അമേരിക്കയിൽ ഏകദേശം 85,000 വിസകൾ റദ്ദാക്കപ്പെട്ടുവെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അതിൽ ആയിരങ്ങളോളം വിദ്യാർഥി വിസകളും ഉൾപ്പെടുന്നു. 2024-ൽ റദ്ദാക്കിയ വിസകളുടെ എണ്ണത്തേക്കാൾ ഇത് ഇരട്ടിയിലധികമാണെന്ന് പ്രതിപാദിച്ചു. വിസ റദ്ദാക്കൽ നടപടികൾ ആഭ്യന്തര സുരക്ഷയെ മുൻനിരയിൽ കണക്കിലെടുത്താണ് സ്വീകരിച്ചിരിക്കുന്നതും, മദ്യപിച്ച് വാഹനമോടിക്കൽ, ആക്രമണം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ വിസകൾ കൂടുതലായി റദ്ദാക്കിയതായും അറിയിച്ചു.The post വർഷം കഴിയുന്തോറും വിലക്കും കൂടുന്നു; 75 രാജ്യങ്ങൾക്ക് യുഎസ് കുടിയേറ്റ വിസ വിലക്ക് appeared first on Kairali News | Kairali News Live.