ശബരിമല സ്വർണ മോഷണം:’ചില മാധ്യമങ്ങൾ തെറ്റിദ്ധാരണാപരമായ വാർത്തകൾ പരത്തുവാൻ ശ്രമിക്കുന്നു’; പി എസ് പ്രശാന്ത്

Wait 5 sec.

ചില മാധ്യമങ്ങൾ ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് വസ്തുതാവിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് പി എസ് പ്രശാന്ത്. കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ നടക്കുന്ന SIT അന്വേഷണം മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും, ഈ കേസിലെ പ്രധാന പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ പാർപ്പിച്ചിട്ടുണ്ട്.ഇപ്പോൾ അന്വേഷണം കേന്ദ്രീകരിക്കുന്നത് 2019ൽ നടന്ന വീഴ്ചകളെയാണ്. അന്നത്തെ അശ്രദ്ധയും ചട്ടലംഘനവും മൂലമാണ് ദേവസ്വം ബോർഡിന് നഷ്ടമുണ്ടായതെന്ന് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അന്വേഷണം നടക്കുന്നത്. എന്നാൽ 2025ലെ ദ്വാരപാലക ശിൽപ്പങ്ങളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട നടപടികൾ പൂർണമായും സുതാര്യവും സുരക്ഷിതവുമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.ALSO READ: ‘ബ്രഹ്മപുരത്ത് ‘മാലിന്യ മല’യെന്ന കൊച്ചി മേയറുടെ പ്രസ്താവന തെറ്റിദ്ധാരണാജനകം’; LDF ഭരണസമിതിയുടെ കാലത്ത് മാലിന്യം പൂർണമായും നീക്കിയിരുന്നതായി അഡ്വ. എം അനില്‍കുമാര്‍തിരുവാഭരണ കമ്മീഷണറുടെ നേതൃത്വത്തിൽ മഹസർ തയ്യാറാക്കി, വീഡിയോ രേഖപ്പെടുത്തലോടെ, ദേവസ്വം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ശിൽപ്പങ്ങൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷനിലേക്ക് കൊണ്ടുപോയതും തിരികെ കൊണ്ടുവന്നതും. ഈ ഘട്ടങ്ങളിൽ ഒരുവിധത്തിലുള്ള അപഹരണത്തിനും അവസരമുണ്ടായിരുന്നില്ല. മഹസർ രേഖകൾ പ്രകാരം ദ്വാരപാലക ശിൽപ്പങ്ങളുടെ ആകെ തൂക്കത്തിലും സ്വർണ്ണത്തിന്റെ അളവിലും വർധനവാണ് ഉണ്ടായിരിക്കുന്നത്. ദേവസ്വം ബോർഡിനോ ശബരിമലയിലെ സ്വർണ്ണത്തിനോ ഒരു നഷ്ടവും ഉണ്ടായിട്ടില്ല. തന്ത്രിയുടെ നിർദേശങ്ങളും ആചാരങ്ങളും പൂർണ്ണമായി പാലിച്ചാണ് നടപടികൾ സ്വീകരിച്ചത്. ബോർഡോ ഉദ്യോഗസ്ഥരോ ആരെയും സഹായിക്കാനോ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കാനോ ശ്രമിച്ചിട്ടില്ലെന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.ഹൈക്കോടതി മേൽനോട്ടത്തിലുള്ള SIT അന്വേഷണം പൂർത്തിയാകുന്നത് വരെ വസ്തുതാവിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ചില മാധ്യമങ്ങള്‍ ഒഴിവാക്കണമെന്നും ഇത്തരം വാസ്തവ വിരുദ്ധമായ വാർത്തകൾ മെനയുന്നതിൽ നിന്നും ചില മാധ്യമങ്ങൾ പിൻ വാങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.The post ശബരിമല സ്വർണ മോഷണം:’ചില മാധ്യമങ്ങൾ തെറ്റിദ്ധാരണാപരമായ വാർത്തകൾ പരത്തുവാൻ ശ്രമിക്കുന്നു’; പി എസ് പ്രശാന്ത് appeared first on Kairali News | Kairali News Live.