യുവ നടിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ. മുഖ്യമന്ത്രിക്കും പൊലീസിനും നടി പരാതി നൽകിയതിന് പിന്നാലെയാണ് മുൻകൂർ ജാമ്യത്തിനുള്ള നീക്കം. റിനി ആൻ ജോർജിൻ്റെ പരാതിയിൽ പോലീസ് നടപടിയുണ്ടാകുമെന്ന സൂചനയും രാഹുൽ ഈശ്വറിന് ലഭിച്ചിട്ടുണ്ട്. പരാതിയിൽ പോലീസ് നടപടി ഒഴിവാക്കാനാണ് നീക്കം.അറസ്റ്റിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ നോട്ടീസ് നൽകാതെയുള്ള അറസ്റ്റ് തടയണമെന്നും രാഹുൽ ഈശ്വർ ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ വഴി അധിക്ഷേപിക്കുന്നതായി ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് നടി മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയത്.ALSO READ: ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന് വിദേശത്ത് പോകാന്‍ കോടതി അനുമതിയുവനേതാവിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തലിന് പിന്നാലെ നടിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടന്നത്. യൂത്ത് കോൺഗ്രസ് നേതാവിനെതിരായ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞു പോകുന്നവയല്ലെന്നും താരം പ്രതികരിച്ചിരുന്നു.പോരാട്ടം തുടരുമെന്നും അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു. നിയമപരമായി മുന്നോട്ട് പോകുന്നില്ല എന്ന് നേരത്തേ വ്യക്തമാക്കിയതാണ്, അതിനർഥം പോരാട്ടം അവസാനിപ്പിച്ച് എല്ലാം പൂട്ടിക്കെട്ടി പോയി എന്നല്ല. തനിക്കെതിരെയുള്ള സൈബർ അറ്റാക്ക് ബഹുമതിയായി കാണുന്നുവെന്നും റിനി കുറിച്ചു. ഉന്നയിച്ച കാര്യങ്ങൾ കൊള്ളുന്നവർക്ക് പൊള്ളുന്നത് കൊണ്ടാണല്ലോ ഈ പെയ്ഡ് ആക്രമണം എന്നും റിനി പറഞ്ഞു.അതിജീവിതയായ പെണ്‍കുട്ടിയോട് ധൈര്യമായി പുറത്തുവരാനും ഉണ്ടായ വേദനകള്‍ തുറന്നു പറയാനും ധൈര്യം നൽകിക്കൊണ്ട് റിനി മുമ്പ് ഇട്ട പോസ്റ്റും ഏറെ ചർച്ചയായിരുന്നു.The post യുവ നടിക്കെതിരായ അധിക്ഷേപ പരാമർശം; മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ appeared first on Kairali News | Kairali News Live.