കോഴിക്കോട് | സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയായ യുവാവിനാണ് രോഗം കണ്ടെത്തിയത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അമീബിക് മസ്തിഷ്‌ക ജ്വരം സംസ്ഥാനത്ത് മുമ്പേയുണ്ട്. മറ്റിടങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് ഈ രോഗം കണ്ടെത്തുന്നതും ചികിത്സ നല്‍കുന്നതും.ആഗോള തലത്തില്‍ മരണനിരക്ക് വളരെ ഉയര്‍ന്ന രോഗമാണിത്. എന്നാല്‍ മരണ നിരക്ക് കുറയ്ക്കുന്നതിനും ആളുകളുടെ ജീവന്‍ സംരക്ഷിക്കുന്നതിനും കേരളത്തിന് കഴിയുന്നുണ്ട്. അതിനാല്‍ ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍ പ്രതിരോധം പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.