ചൊവ്വാഴ്ച യു എ ഇക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനം റദ്ദാക്കി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. മാച്ച് റഫറിമാരുടെ പാനലില്‍ നിന്ന് പൈക്രോഫ്റ്റിനെ നീക്കം ചെയ്യണമെന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പി സി ബി) അഭ്യര്‍ഥന അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി) നിരസിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ഇന്ത്യയ്ക്കെതിരായ ഗ്രൂപ്പ് എ മത്സരത്തിനിടെയുണ്ടായ ‘ഹസ്തദാനം’ വിവാദത്തില്‍ മാച്ച് റഫറി പൈക്രോഫ്റ്റിന് പ്രധാന പങ്കുണ്ടെന്ന് പി സി ബി ആരോപിച്ചിരുന്നു. പത്രസമ്മേളനം നടക്കില്ലെങ്കിലും പാകിസ്ഥാന്‍ കളിക്കാര്‍ പരിശീലന സെഷനില്‍ പങ്കെടുക്കും. പൈക്രോഫ്റ്റിനെ പുറത്താക്കിയില്ലെങ്കില്‍ യു എ ഇക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പാകിസ്ഥാന്‍ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാൽ, ടൂര്‍ണമെന്റ് ബഹിഷ്കരിക്കുമോയെന്നത് സ്ഥിരീകരിച്ചിട്ടില്ല.Read Also: ഇന്ത്യൻ ജഴ്സിയിൽ ഇനി അപ്പോളോ ടയേഴ്സ്; കരാർ സ്വന്തമാക്കിയത് എത്രയ്ക്കെന്ന് അറിയണ്ടേ ?കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നതിനാല്‍ പാകിസ്ഥാന്‍ മത്സരത്തില്‍ നിന്ന് പിന്മാറാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷമുള്ള പി സി ബിയുടെ മോശം സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോള്‍, പാകിസ്ഥാന്‍ ക്രിക്കറ്റ് ഗവേണിങ് ബോഡി അത്തരമൊരു കടുത്ത നടപടി സ്വീകരിക്കില്ല.The post യു എ ഇക്ക് എതിരായ മത്സരത്തിന് മുന്പുള്ള വാര്ത്താ സമ്മേളനം റദ്ദാക്കി പാകിസ്ഥാന്; സംഭവം ഹസ്തദാന വിവാദത്തിന് പിന്നാലെ appeared first on Kairali News | Kairali News Live.