ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന് വിദേശത്ത് പോകാന്‍ കോടതി അനുമതി

Wait 5 sec.

ബലാത്സംഗക്കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖിന് വിദേശത്ത് പോകാന്‍ ഒരു മാസത്തെ അനുമതി നല്‍കി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ആണ് അനുമതി നൽകിയത്. യു.എ.ഇ., ഖത്തർ എന്നീ രാജ്യങ്ങളിൽ പോകാൻ തനിക്ക് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖ് സമർപ്പിച്ച ഹർജിയിൽ ആണ് അനുമതി. യാത്രക്ക് ശേഷം കോടതി യിൽ പാസ്പോർട്ട് തിരികെ നൽകണം.ജാമ്യം അനുവദിക്കുന്ന സമയത്ത് പറഞ്ഞിരുന്ന ഒരു ഉപാധിയായിരുന്നു പാസ്പോർട്ട് കോടതിയിൽ നൽകണമെന്നത്. ഈ വ്യവസ്ഥയിലാണ് കോടതി ഇളവ് നല്‍കിയത്. തനിക്ക് വിദേശത്ത് ചില സിനിമ ചിത്രീകരണങ്ങളും ചില ചടങ്ങുകളിലും പങ്കെടുക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് പാസ്‌പോര്‍ട്ട് വിട്ടുകിട്ടാനായി സിദ്ദിഖ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.ALSO READ: പൊലീസുകാരുടെ തല അടിച്ചുപൊട്ടിക്കുമെന്ന് കെ എസ് യു നേതാവിൻ്റെ ഭീഷണി; കേസെടുത്ത് നടക്കാവ് പൊലീസ്സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗത്തിനിരയാക്കിയെന്നാണ് സിദ്ദിഖിനെതിരായ പരാതി. നടി പരാതിയില്‍ പറഞ്ഞ ദിവസം സിദ്ദിഖ് ഹോട്ടലില്‍ താമസിച്ചതിനും നടി അവിടെ വന്നതിനും തെളിവുണ്ട്. നടിക്ക് സന്ദേശമയച്ചതടക്കം തെളിവുകളും അന്വേഷണ സംഘം കുറ്റപത്രത്തില്‍ പറയുന്നുണ്ട്.The post ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന് വിദേശത്ത് പോകാന്‍ കോടതി അനുമതി appeared first on Kairali News | Kairali News Live.