പ്രധാനമന്ത്രിക്ക് ഇന്ന് 75ാം പിറന്നാള്‍; ആശംസകളുമായി ട്രംപും

Wait 5 sec.

ന്യൂഡല്‍ഹി |  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍. ഗുജറാത്തിലെ മെഹ്‌സാനയില്‍ 1950 സെപ്തംബര്‍ 17 നാണ് മോദിയുടെ ജനനം. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്കാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും ഇന്ന് തുടക്കം കുറിക്കുന്നത്. ജന്മദിനമായ ഇന്ന് ആരംഭിച്ച് ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് വരെ നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇന്ന് പ്രധാനമന്ത്രി മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ രാജ്യത്തെ ആദ്യ പി എം മിത്ര ടെക്‌സ്റ്റൈല്‍ പാര്‍ക്കിന് തറക്കല്ലിടും.അതേ സമയം തീരുവ തര്‍ക്കം തുടരവെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു. ഫോണിലൂടെയാണ് ആശംസകള്‍ അറിയിച്ചത്. ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മോദിയുടെ പ്രതിബദ്ധത, യുക്രെയ്ന്‍ സംഘര്‍ഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള പിന്തുണ എന്നിവയെ കുറിച്ച് ഫോണ്‍ സംഭാഷണത്തില്‍ ട്രംപ് പറഞ്ഞു.