ജിഎസ്ടി പരിഷ്‌കരണം: സാധാരണക്കാര്‍ക്ക് ഗുണം ലഭ്യമാക്കാതെ കോര്‍പ്പറേറ്റുകള്‍ക്ക് ലാഭമുണ്ടാക്കുകയാണ് മോദി സര്‍ക്കാരെന്ന് എം എ ബേബി

Wait 5 sec.

ജി എസ് ടി പരിഷ്‌കരണത്തിലൂടെ സാധാരണക്കാര്‍ക്ക് ഗുണം ലഭ്യമാക്കാതെ കോര്‍പ്പറേറ്റുകള്‍ക്ക് ലാഭമുണ്ടാക്കുകയാണ് മോദി സര്‍ക്കാരെന്ന് എം എ ബേബി. സംസ്ഥാനങ്ങള്‍ക്കുള്ള സാമ്പത്തിക പ്രതിസന്ധി കേന്ദ്രം വഹിക്കണം. സംസ്ഥാനങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടുകള്‍ കേന്ദ്ര കമ്മിറ്റി വിലയിരുത്തിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അസം, ബീഹാര്‍, കേരളം, തമിഴ്‌നാട്, ബംഗാള്‍ എന്നിവിടങ്ങളിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി. നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷത്തിന് നേട്ടമുണ്ടാക്കാന്‍ സാധിക്കും. അമേരിക്കയുടെ തീരുവ ഭീകരവാദം ചര്‍ച്ച ചെയ്തു. കാര്‍ഷികം, പ്രതിരോധം, സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതാണിത്. ട്രംപിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മോദി രംഗത്തെത്തുന്നില്ല. പ്രധാനമന്ത്രി ഇത്തരം കാര്യങ്ങളില്‍ മൗനം തുടരുന്നു. മോദി സര്‍ക്കാര്‍ 15,000 കോടിയാണ് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ചിലവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.Read Also: ‘പൊലീസിന് പുതിയ മുഖം നൽകി’; 9 വർഷത്തിനിടെ കുറ്റക്കാരായ 108 പൊലീസുകാരെ പിരിച്ചുവിട്ടുവെന്ന് മുഖ്യമന്ത്രി130ാം ഭരണഘടനാ ഭേദഗതി ബില്ല് ഭരണഘടനാ വിരുദ്ധമാണ്. മോദി സർക്കാർ വന്നതിനുശേഷം പ്രതിപക്ഷ മുഖ്യമന്ത്രിമാർ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രതിപക്ഷ സംസ്ഥാനങ്ങളെ ഇല്ലാതാക്കാനുള്ള നിയമമാണിത്. ബില്ലിനെ ശക്തമായി എതിർക്കുമെന്നും എം എ ബേബി പറഞ്ഞു.The post ജിഎസ്ടി പരിഷ്‌കരണം: സാധാരണക്കാര്‍ക്ക് ഗുണം ലഭ്യമാക്കാതെ കോര്‍പ്പറേറ്റുകള്‍ക്ക് ലാഭമുണ്ടാക്കുകയാണ് മോദി സര്‍ക്കാരെന്ന് എം എ ബേബി appeared first on Kairali News | Kairali News Live.