കെട്ടുകാഴ്ച നിര്‍മാണത്തിനിടെ വീണ് പരുക്കേറ്റ് തൊഴിലാളി മരിച്ചു

Wait 5 sec.

ആലപ്പുഴ |  കായംകുളത്ത് കെട്ടുകാഴ്ച നിര്‍മാണത്തിനിടെ കാല്‍വഴുതി വീണ് പരുക്കേറ്റ് തൊഴിലാളി മരിച്ചു. കറ്റാനം കണ്ണനാകുഴി കല്ലരിക്കും വിളയില്‍ രവീന്ദ്രന്‍ (52) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.കായംകുളം ടെക്സ്മോ ജംക്ഷനില്‍ ചിറക്കടവത്ത് ഓച്ചിറ ഇരുപത്തി എട്ടാം ഓണ ഉത്സവത്തിനു കൊണ്ടുപോകാനുള്ള കെട്ടുകാഴ്ചയുടെ നിര്‍മാണം നടക്കവെയാണ് അപകടം.ഉടന്‍ തന്നെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആയിരുന്നു മരണം. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.