സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 85 പ്രകാരം ഒരു തൊഴിലാളി സ്വന്തം ഇഷ്ടപ്രകാരം രാജി വെച്ചത് മൂലം തൊഴിൽ കരാർ ബന്ധം മുറിഞ്ഞാൽ സർവീസ് മണി ലഭിക്കുന്ന തോത് സേവന കാലയളവിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.ഒരു തൊഴിലാളി പത്ത് വർഷമോ അതിൽ കൂടുതലോ സേവനം ചെയ്ത ശേഷമാണ് രാജി വെക്കുന്നതെങ്കിൽ (രാജി മൂലം തൊഴിൽ കരാർ ബന്ധം മുറിയുകയും ചെയ്തു) അയാൾക്ക് മുഴുവൻ സർവീസ് മണിയും ലഭിക്കാൻ അർഹതയുണ്ടെന്ന് തൊഴിൽ നിയമം പറയുന്നു.തൊഴിലാളി രാജി വെക്കുന്നത് മൂലം തൊഴിൽ കരാർ ബന്ധം മുറിയുന്നത് ജോലിയിൽ കയറി അഞ്ച് വർഷത്തിനും പത്ത് വർഷത്തിനും ഇടയിൽ ആണെങ്കിൽ മൂന്നിൽ രണ്ട് സർവീസ് മണി ലഭിക്കാൻ അർഹതയുണ്ട്. അതേ സമയം രാജി വെക്കുന്നത് മൂലം തൊഴിൽ കരാർ ബന്ധം മുറിയുന്നത് സർവീസിൽ കയറി രണ്ട് വർഷത്തിനും അഞ്ച് വർഷത്തിനും ഇടയിൽ ആണെങ്കിൽ മൂന്നിൽ ഒന്ന് സർവീസ് മണിയാണ് ലഭിക്കുക.സർവീസിൽ പ്രവേശിച്ച് രണ്ട് വർഷത്തിനുള്ളിൽ ആണ് തൊഴിലാളിയുടെ രാജിയെങ്കിൽ (അത് മൂലം കരാർ മുറിഞ്ഞാൽ) അയാൾ സർവീസ് ബെനെഫിറ്റിനു തീരെ അർഹനല്ല എന്നത് പ്രത്യേകം ഓർക്കുക.പല പ്രവാസികളും സർവീസ് ബെനഫിറ്റ് കണക്കാക്കുന്നതിനു ഏത് ശമ്പളമാണ് പരിഗണിക്കുക എന്ന് ചോദിച്ച് അറേബ്യൻ മലയാളിയുമായി ബന്ധപ്പെട്ടിരുന്നു.തൊഴിലാളി അവസാനം സ്വീകരിച്ച ഫുൾ സാലറിയാണ് സർവീസ് മണിക്കായി പരിഗണിക്കുക എന്ന് പ്രത്യേകം ഓർക്കുക. അല്ലാതെ ബേസിക് സാലറിയല്ല. (ഫുൾ സാലറി പരിഗണിക്കുംബോൾ കമ്മീഷൻ തുക എത്ര ശതമാനം വരെ പരിഗണിക്കാമെന്നത് തൊഴിലാളിക്കും തൊഴിലുടമക്കും നേരത്തെ തീരുമാനിക്കാവുന്നതാണ്).സർവീസിലുണ്ടായിരുന്ന ഓരോ വർഷത്തിനും ഒരു മാസ വേതനം എന്ന തോതിൽ ആണ് സർവീസ് മണി കണക്കാക്കുക. സേവന രീതിക്കും കരാർ ബന്ധം മുറിക്കുന്നതിനുമനുസരിച്ച് ലഭിക്കുന്ന ശതമാനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും.The post സൗദി തൊഴിൽ നിയമ പ്രകാരം സർവീസ് മണിയായി കണക്കാക്കുന്നത് ഏത് ശമ്പളമാണ് ? തൊഴിലാളി സ്വന്തം ഇഷ്ടപ്രകാരം രാജി വെച്ചത് മൂലം തൊഴിൽ കരാർ ബന്ധം മുറിഞ്ഞാൽ സർവീസ് മണി ലഭിക്കുന്ന തോത് എങ്ങനെ ? വിശദമായി അറിയാം appeared first on Arabian Malayali.