‘തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല ഇനിയും സമൂഹത്തിലും സമൂഹ മാധ്യമങ്ങളിലും ഇടപെടും’; അവയവദാന പോസ്റ്റിനെതിരെ വന്ന ഊമക്കത്തില്‍ ഡോ ജോ ജോസഫ്

Wait 5 sec.

വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ഐസക് ജോര്‍ജിന്റെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ വാര്‍ത്ത നാം റെ ചര്‍ച്ചയാക്കിയ വിഷയമാണ്. ഡോക്ടര്‍ ജോ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്. പിന്നാലെആരോഗ്യമേഖലയില്‍ ഇക്കാലയലളവില്‍ നാം കൈവരിച്ച നേട്ടവും സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയും തുറന്നുകാട്ടി ജോ ജോസഫ് ഒരു വൈകാരിക കുറിപ്പും ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇപ്പോള്‍ തനിക്ക് ലഭിച്ച ഊമക്കത്തിനെ കുറിച്ചും തുറന്ന് എഴുതിയിരിക്കുകയാണ് ഡോക്ടര്‍.കഴിഞ്ഞ ആഴ്ചയില്‍ നടന്ന അവയവദാനവുമായി ബന്ധപ്പെട്ട് എഴുതിയ പോസ്റ്റാണ് ഇപ്രാവശ്യത്തെ ഊമക്കത്തിന് ആധാരമെന്ന് ഡോക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഊമക്കത്തിന് പിന്നിലെ ആളെ അറിയാമെന്നും തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല, ഇനിയും സമൂഹത്തിലും സമൂഹ മാധ്യമങ്ങളിലും ഇടപെടുമെന്നും ഡോക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.Also read – കമ്മ്യൂണിസ്റ്റ് വേദികളില്‍ ആവേശം നിറച്ച വിപ്ലവഗായിക പൗളീന ടീച്ചര്‍ അന്തരിച്ചുഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…ദേ വന്നല്ലോ വനമാല.വീണ്ടും ഊമക്കത്ത്‌ എത്തിയിരിക്കുന്നു. കഴിഞ്ഞ ആഴ്ചയിൽ നടന്ന അവയവദാനവുമായി ബന്ധപ്പെട്ട ഞാൻ എന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിൽ എഴുതിയ പോസ്റ്റാണ് ഇപ്രാവശ്യത്തെ ഊമക്കത്തിന് ആധാരം. ആ അവയവദാനവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും കൃത്യമായും മികവുറ്റ രീതിയിലും ക്രമീകരിച്ച സർക്കാരിനെ അഭിനന്ദിച്ചു കൊണ്ടുള്ള ആ പോസ്റ്റ് ഈ മാന്യദേഹത്തിനു തീരെ ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു.പിന്നെ മഹത്തായ ഒരു കണ്ടുപിടിത്തവും ഈ കത്തുവഴി ഇദ്ദേഹം നടത്തുന്നുണ്ട്. ആ പോസ്റ്റ് എനിക്ക് എഴുതിതന്നത് എറണാകുളത്തെ സി. പി. ഐ. (എം) ന്റെ ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനമായ ലെനിൻ സെന്ററിൽ നിന്നാണുപോലും.കത്ത് കണ്ടപ്പോൾ കൈയക്ഷരം നല്ല പരിചയമുള്ളതുപോലെ തോന്നി.2022 ൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഞാൻ പരാജയപ്പെട്ടപ്പോൾ എന്നെ കളിയാക്കി കൊണ്ടും സർക്കാരിനെയും മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെയും മന്ത്രിമാരെയുമെല്ലാം അപകീർത്തിപ്പെടുത്തി കൊണ്ട് രണ്ടു പേജുള്ള ആ കത്ത് എൻറെ ഓർമ്മയിൽ വന്നു. ആ കത്ത് ഞാൻ നശിപ്പിച്ചിരുന്നുവെങ്കിലും അതിനെപ്പറ്റി എന്റെ ഫെയ്സ്ബുക്കിൽ ഞാൻ ഒരു കുറിപ്പ് കുറിപ്പ് ഇട്ടിരുന്നു. ആ കത്തിന്റെ ഫോട്ടോയും ഞാൻ പങ്കുവെച്ചിരുന്നു. കൈയക്ഷരം ഒത്തു നോക്കി ഒരേ ആളാണെന്ന് ഉറപ്പിച്ചു. ആ കത്ത് മുഴുവൻ ഗ്രാമർ തെറ്റുകളുള്ള ഇംഗ്ലീഷിലായിരുന്നുവെങ്കിൽ ഈ കത്ത് മലയാളത്തിലായിരുന്നു. അപൂർവമായി പ്രയോഗിച്ച ചില ഇംഗ്ലീഷ് വാക്യങ്ങളാണ് ഒരേ ആളുടെ കൈപ്പടയാണെന്ന് തിരിച്ചറിയാൻ സഹായിച്ചത്. രണ്ട് കത്തിന്റെയും ഉള്ളടക്കങ്ങൾ ഒന്നുതന്നെ. ഒന്ന് എന്നെ കളിയാക്കുക രണ്ട് സർക്കാരിനെയും അതിനെ നയിക്കുന്ന സഖാവ് പിണറായി വിജയനെയും മന്ത്രിമാരെയും അപകീർത്തിപ്പെടുത്തുക. അതുകൊണ്ടുതന്നെ എഴുതിയ ആളിന്റെ രാഷ്ട്രീയവും പകൽപോലെ വ്യക്തം.ഊമക്കത്ത് വഴിയാണ് കുത്താൻ ഉദ്ദേശിച്ചത് കൊണ്ട് തന്നെ അദ്ദേഹം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയം പോലെ അല്പം എഴുതിയ ആളും അല്പം പഞ്ചനാണെന്ന് തോന്നുന്നു. തത്കാലം ചേട്ടാ എന്ന് വിളിക്കാം. ‘അതേ ചേട്ടാ, തീയിൽ കുരുത്തത് വെയിലത്ത് വാടില്ല. ഇനിയും സമൂഹത്തിലും സമൂഹ മാധ്യമങ്ങളിലും ഇടപെടും. ഇപ്പോൾ പോകുന്ന പോലെ ആവശ്യമുള്ളപ്പോൾ ഇനിയും ലെനിൻ സെന്ററിൽ പോകും.ഈ പോക്ക് പോയാൽ ചേട്ടൻ കുറേ ഊമക്കത്തുകൾ ഇനിയും എഴുതുമെന്നു തോന്നുന്നു.അപ്പോൾ ലാൽസലാം’(ഞാൻ ജോലി ചെയ്യുന്ന ആശുപത്രിയെയും എൻറെ കൂടെ ജോലി ചെയ്യുന്ന ചിലരുടെയെല്ലാം പേരെടുത്തു പറയുന്നത്‌ കൊണ്ട് അവരുടെ സ്വകാര്യതയെ മാനിച്ച്‌ കത്തിൻെ നല്ലൊരു ഭാഗവും മറച്ചുവെക്കുകയാണ്.The post ‘തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല ഇനിയും സമൂഹത്തിലും സമൂഹ മാധ്യമങ്ങളിലും ഇടപെടും’; അവയവദാന പോസ്റ്റിനെതിരെ വന്ന ഊമക്കത്തില്‍ ഡോ ജോ ജോസഫ് appeared first on Kairali News | Kairali News Live.