കമ്മ്യൂണിസ്റ്റ് വേദികളില്‍ ആവേശം നിറച്ച വിപ്ലവഗായിക പൗളീന ടീച്ചര്‍ അന്തരിച്ചു

Wait 5 sec.

വിപ്ലവ ഗാനങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് വേദികളില്‍ ആവേശം നിറച്ച പൗളീന ടീച്ചര്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. കണ്ണൂര്‍ കാവുംഭാഗം തയ്യില്‍ സ്‌കൂളിന് സമീപമുള്ള സ്വവസതിയിലായിരുന്നു അന്ത്യം. 1932 നവംബര്‍ അഞ്ചിനായിരുന്നു ജനനം. ഗായകനും മൃദംഗം, തബല നിര്‍മാണ വിദഗ്ധനുമായ എം എല്‍ തമ്പിയാണ് പിതാവ്. സംസ്‌കാരം ഞായറാഴ്ച രാവിലെ 10-ന് കുണ്ടുചിറ വാതക ശ്മശാനത്തില്‍ നടക്കും. മാഹി പള്ളൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂളിൽ നിന്നാണ് സംഗീത അധ്യാപികയായി വിരമിച്ചത്. 2022-ല്‍ തൃശൂര്‍ സമതയുടെ രണഗീതി പുരസ്‌കാരം ലഭിച്ചു.Read Also: സമകാലീന രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്ത് കോടിയേരി സ്മൃതി സെമിനാര്‍; മണിക് സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്തുനൂറുകണക്കിന് വേദികളില്‍ പാടി. എരഞ്ഞോളി ഗ്രാമീണ കലാസമിതിയുടെ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. സംഗീതത്തില്‍ ബിരുദാനന്തര ബിരുദം നേടി. പേരാവൂര്‍ തുണ്ടിയില്‍ സെന്റ് ആന്റണീസ് സ്‌കൂളിലാണ് അധ്യാപികയായി സേവനം ആരംഭിച്ചത്. പ്രശസ്തമായ തലശേരി എം എല്‍ ബ്രദേഴ്‌സ് മ്യൂസിക്കിലെ പാട്ടുകാരിയായിരുന്നു. ആകാശവാണിയിലും സംഗീതപരിപാടി അവതരിപ്പിച്ചു. ഭര്‍ത്താവ്: പരേതനായ എം ഗോവിന്ദന്‍. മക്കള്‍: ബീന, റാണി, റാഹി, സംഗീത്. മരുമകന്‍: എന്‍ രാജേന്ദ്രന്‍.The post കമ്മ്യൂണിസ്റ്റ് വേദികളില്‍ ആവേശം നിറച്ച വിപ്ലവഗായിക പൗളീന ടീച്ചര്‍ അന്തരിച്ചു appeared first on Kairali News | Kairali News Live.