രാജ്കുമാര്‍ആഗോള അയ്യപ്പ സംഗമത്തോടെ സംഘപരിവാർ വിശ്വാസികളുടെ മനസിൽ നിന്ന് പുറത്തായി. ആഗോള അയ്യപ്പ സംഗമം തിരുവിതാംകൂർ ദേവസ്വം ബോർഡ്നടത്തി, സംസ്ഥാന സർക്കാർ ശക്തമായ പിന്തുണ നൽകിയ പരിപാടിയായിരുന്നു.ഭഗവദ് ഗീതയും രാമായണവും കോട്ട് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ ഭാഗമായി. ചെകുത്താൻ കയറിയ സംഘപരിവാറിനെ ആണിയിൽ തറച്ചതു പോലെ ആയി പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമം.ബിജെപി സ്വപ്നത്തിൽ പോലും കാണാത്ത ഒന്നായി പോയി പിണറായി സർക്കാർ മുൻകൈയെടുത്ത് നടത്തിയ ആഗോള അയ്യപ്പ സംഗമം. ശബരിമലയുടെ ചരിത്രത്തിലിതാദ്യമാണ് ഒരു സംസ്ഥാന ഗവൺമെന്റ് ആഗോള തലത്തിലെ വിശ്വാസികളെ ക്ഷണിച്ച് അയ്യപ്പ സംഗമം നടത്തിയത്.Also read – കമ്മ്യൂണിസ്റ്റ് വേദികളില്‍ ആവേശം നിറച്ച വിപ്ലവഗായിക പൗളീന ടീച്ചര്‍ അന്തരിച്ചുമതേതരത്വത്തിന്റെ ശ്രീകോവിൽ കൂടിയാണ് “തത്വമസി” എന്ന് ആലേഖനം ചെയ്ത ശബരിമല .ഏത് മതസ്തരായാലും അയ്യപ്പനിൽ വിശ്വാസം ഉണ്ടൊ എങ്കിൽ വ്രതം നോറ്റ് പതിനെട്ടാംപടി ചവിട്ടാം, വാവര് സ്വാമിയേയും ദർശിക്കാം. ഇങ്ങനെ ഒരു ക്ഷേത്രം വേറെ എവിടുണ്ട്? അതു കൊണ്ട് തന്നെ ആഗോള അയ്യപ്പ സംഗമം മതേതര വിശ്വാസികളുടെ കൂടി സംഗമമായി.ശബരിമല വികസനത്തിനു വേണ്ടി ഇടതുപക്ഷ സർക്കാരുകൾ മാത്രമാണ് ഏറവും കൂടുതൽ തുക ചില വഴിച്ചത്. ശബരിമല വികസനത്തിന് ഉതകുന്ന പുതിയ വിമാനത്താവളം, ശബരി റെയിൽ പാത ഇതൊക്കെ പിണറായി സർക്കാരിന്റെ അഭിമാന പദ്ധതികളാകും.ഈ വികസനങ്ങളേയും ഇല്ലാതാക്കാൻ ബിജെപിയും കോൺഗ്രസും കിണഞ്ഞു ശ്രമിക്കുന്നു. വെർച്ച്വൽ ക്യു ഓൺലൈൻ ബുക്കിങ് തുടങ്ങി തീർത്ഥാടകർക്കായി ദർശനത്തിന് നവീന ആശയങ്ങൾ നടപ്പാക്കി. ശബരിമലയിൽ പ്രായഭേദമന്യ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറഞ്ഞ കൂട്ടത്തിൽ ആർ.എസ്സ്.എസ്സ് ഉണ്ടായിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ ആദ്യം സമീപിച്ചതുംസംഘ പരിവാറുകാരായ ചില അഭിഭാഷകർ ആയിരുന്നു.ഈ തെമ്മാടിത്തരമെല്ലാം കാണിച്ചിട്ട് വിശ്വാസികളെ പറ്റിക്കാനും ചൂഷണംചെയ്യാനും ഇതേ ഫാൻസി ഡ്രസ്സിട്ട സംഘികൾ നാമജപ ഘോഷയാത്രയിൽനുഴഞ്ഞ് കയറി അക്രമം അഴിച്ച് വിട്ടു. ഇതൊക്കെയാണ് വസ്തുതകൾ എന്നിരിക്കെ വിശ്വാസികളെ വോട്ട് ബാങ്കാക്കാൻ ലക്ഷ്യമിട്ട് സംഘപരിവാർ സംഘടനകൾ പന്തളത്ത് മറ്റൊരു രാഷ്ട്രീയ സംഗമം നടത്തുന്നു. കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാർഇതൊക്കെ തിരിച്ചറിയും.The post ചെകുത്താൻ കയറിയ സംഘപരിവാറിനെ ആണിയിൽ തറച്ചതു പോലെ ആയി പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമം appeared first on Kairali News | Kairali News Live.