ചപ്പാത്തി ബാക്കിയായോ? കളയല്ലേ, അടിപൊളി വിഭവം തയ്യാറാക്കാം…

Wait 5 sec.

ഇന്ന് നമ്മള്‍ ഭൂരിഭാഗം മലയാളികളുടെയും വീടുകളില്‍ അത്താഴത്തിന് പകരം പലപ്പോഴും ഉണ്ടാക്കാറുള്ളത് ചപ്പാത്തിയാണ്. രാത്രി ഉണ്ടാക്കുന്ന ചപ്പാത്തി ബാക്കി ആയാല്‍ പിറ്റേദിവസം എടുത്ത് കളയുന്നതാണ് നമ്മുടെ ശീലം. ഇനി എടുത്ത് കളയാന്‍ വരട്ടെ. തലേദിവസത്തെ ചപ്പാത്തി ഉപയോഗിച്ച് വളരെ വേഗത്തില്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന ചപ്പാത്തി ഉപ്പുമാവ് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം…Also read – വിനാഗിരി ഇല്ലെങ്കിലും മാസങ്ങളോളം കേടാകാതിരിക്കും; ഈന്തപ്പഴം അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കൂആവശ്യമായ സാധനങ്ങള്‍ചപ്പാത്തിസവാള 3പച്ചമുളക്എണ്ണകടുക്തക്കാളികറിവേപ്പിലഉപ്പ്മഞ്ഞള്‍പ്പൊടിതയ്യാറാക്കുന്ന വിധംബാക്കി വന്ന തലേ ദിവസം മാറ്റിവെച്ച ചപ്പാത്തി ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. ഒരു മൂന്ന് സവാള അരിഞ്ഞു മാറ്റിവെക്കുക. ആദ്യം തന്നെ പാന്‍ ചൂടാക്കി എണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോള്‍ കടുക് പൊട്ടിച്ച് കറിവേപ്പില ചേര്‍ത്തിളക്കുക. ഇതിലേക്ക് അരിഞ്ഞ സവാള ,തക്കാളി,പച്ചമുളക് എന്നി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം ചപ്പാത്തി ചെറുതായി അരിഞ്ഞത് ചേര്‍ത്ത് ഉപ്പും മഞ്ഞള്‍പ്പൊടിയും വിതറി കുറച്ചു സമയം നന്നായി വഴറ്റുക. ശേഷം സ്റ്റൗ ഓഫ് ചെയ്ത് മല്ലിയിലയും ഒരു നുള്ള് നാരാങ്ങാനീരും ചേര്‍ത്ത് അലങ്കരിക്കുക. സ്വാദിഷ്മായ ചപ്പാത്തി ഉപ്പുമാവ് റെഡി.The post ചപ്പാത്തി ബാക്കിയായോ? കളയല്ലേ, അടിപൊളി വിഭവം തയ്യാറാക്കാം… appeared first on Kairali News | Kairali News Live.