സമകാലീന രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്ത് കോടിയേരി സ്മൃതി സെമിനാര്‍; മണിക് സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്തു

Wait 5 sec.

സമകാലീന രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്ത് കോടിയേരി സ്മൃതി സെമിനാര്‍. കോടിയേരിയുടെ മൂന്നാമത് ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ചൊക്ലിയില്‍ സംഘടിപ്പിച്ച സെമിനാര്‍ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും ത്രിപുര മുന്‍ മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടനയും ജനാധിപത്യവും നേരിടുന്ന വെല്ലുവിളികളും ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളും സെമിനാറില്‍ ചര്‍ച്ചയായി.ഭരണഘടനാ സ്ഥാപനങ്ങളെ സ്വന്തം താത്പര്യങ്ങള്‍ക്കായി ബി ജെ പി ദുരുപയോഗം ചെയ്യുകയാണെന്ന് മണിക് സര്‍ക്കാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ തന്നെ ഉപയോഗിക്കുന്നു. ബിഹാറില്‍ മാത്രം 65 ലക്ഷം വോട്ട് നീക്കി. മുസ്ലീം, പട്ടികജാതി- വര്‍ഗ, ദരിദ്ര തൊഴിലാളി വിഭാഗങ്ങള്‍ക്കാണ് വോട്ട് നഷ്ടമായത്. മതനിരപേക്ഷതയും ജനാധിപത്യമൂല്യങ്ങളുമെല്ലാം കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.Read Also: എസ് എഫ്‌ ഐ രക്തസാക്ഷി സെയ്താലി അനുസ്മരണം സംഘടിപ്പിച്ചുസമകാലീന രാഷ്ട്രീയ വെല്ലുവിളികള്‍ ആഴത്തില്‍ പരിശോധിക്കുന്നതായിരുന്നു കോടിയേരി സ്മൃതി സെമിനാര്‍. സെമിനാറിലെ ആദ്യ സെഷനില്‍ ഭരണഘടന: വര്‍ത്തമാനവും ഭാവിയും വിഷയം ലോക്സഭാ മുന്‍ സെക്രട്ടറി ജനറല്‍ പി ഡി ടി ആചാരി അവതരിപ്പിച്ചു. ഉന്നതവിദ്യാഭ്യാസ രംഗത്തെ സമകാലിക വെല്ലുവിളികള്‍ എന്ന വിഷയം മുന്‍ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അവതരിപ്പിച്ചു. ഗാസയിലെ ഇസ്രയേല്‍ വംശഹത്യയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിച്ചാണ് സെമിനാര്‍ ആരംഭിച്ചത്. ചൊക്ലി കോടിയേരി ബാലകൃഷ്ണന്‍ ലൈബ്രറിയും പുരോഗമന കലാസാഹിത്യസംഘം പാനൂര്‍ മേഖലാ കമ്മിറ്റിയും തലശേരി താലൂക്ക് ലൈബ്രറി കൗണ്‍സിലുമാണ് സെമിനാര്‍ സംഘടിപ്പിച്ചത്.The post സമകാലീന രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്ത് കോടിയേരി സ്മൃതി സെമിനാര്‍; മണിക് സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്തു appeared first on Kairali News | Kairali News Live.