കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ മാർക്കറ്റിംഗ് മാനേജർ ആവാം. അപേക്ഷിക്കാൻ ഇപ്പോൾ അവസരം. മാർക്കറ്റിംഗ് മാനേജർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ലഭിച്ച എം.ബി.എ ബിരുദമാണ് യോഗ്യത. കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.ALSO READ: സര്‍ക്കാര്‍ ജോലി സ്വപ്നം കാണുന്നവര്‍ക്ക് സുവര്‍ണാവസരം; ഇന്ത്യന്‍ റെയില്‍വേയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം; തുടക്കശമ്പളം 35400 രൂപപി.ജി.ഡി.സി.എ, മറ്റ് ഭാഷകളിലെ പ്രാവീണ്യം എന്നിവ അഭികാമ്യം. 45 വയസ് ആണ് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ബയോഡേറ്റയും (ഇ-മെയിലും ഫോൺ നമ്പറും രേഖപ്പെടുത്തണം) ഉൾപ്പെടെയുള്ള അപേക്ഷ ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം- 695003 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 3 വരെയാണ്.English summary : Applications are invited for the post of Marketing Manager at Kerala Bhasha Institute.The post കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ മാർക്കറ്റിംഗ് മാനേജർ ആവാം; യോഗ്യതകൾ ഇവ appeared first on Kairali News | Kairali News Live.