മലയാള സർവകലാശാല ഭൂമിയിടപാടുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉയർത്തിയ ആരോപണങ്ങൾ പൊളിഞ്ഞുകൊണ്ടിരിക്കുകയാണ്. ഭൂമി കണ്ടെത്തിയതും വില നിശ്ചയിച്ചതും യുഡിഎഫ് സർക്കാർ ആണെന്ന കാര്യം തെളിവുകൾ സഹിതം പുറത്ത് വന്നു. സർവകലാശാലാ വി സി ആയിരുന്ന ഡോ കെ. ജയകുമാർ ഭൂമി ഏറ്റെടുക്കാനായി പണം ആവശ്യപ്പെടുന്ന കത്തിൻ്റെ പകർപ്പ് പുറത്ത് വന്നതോടെ ആകെ പെട്ട അവസ്ഥയിലാണ് പി കെ ഫിറോസും ലീഗ് നേതൃത്വവും.ഇപ്പോഴിതാ അന്ന് ലീഗ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട നടത്തിയ സകല തിരിമറികളും തെളിവ് സഹിതം പുറത്ത് വിട്ടുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കെ ടി ജലീൽ. പി കെ ഫിറോസ് നടത്തിയ ആരോപണങ്ങൾക്കെതിരെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഞ്ഞടിച്ചിരിക്കുകയാണ് ജലീൽ.ALSO READ: മലയാള സർവകലാശാല ഭൂമിയിടപാടിൽ ഫിറോസിൻ്റെ വാദങ്ങൾ പൊളിയുന്നു; ഭൂമി കണ്ടെത്തിയതും വില നിശ്ചയിച്ചതും യുഡിഎഫ് സർക്കാർ; രേഖകൾ കൈരളി ന്യൂസിന്ഫണ്ട് മുക്കലും അവിഹിത സമ്പാദ്യവും, “വിദേശ പാർടൈം” ജോലിയും, അഞ്ചേകാൽ ലക്ഷം രൂപ മാസശമ്പളവും, സ്വദേശത്തും വിദേശത്തുമുള്ള നിരവധി ബിസിനസ് സംരഭങ്ങളിലെ പാർട്ട്ണർഷിപ്പും, കൊട്ടാര സമാനമായ വീടിൻ്റെ പിന്നാമ്പുറ രഹസ്യങ്ങളും, കത്വ ഉന്നോവ ഫണ്ട് മുക്കിയതും, ദോതി ചാലഞ്ച് നടത്തി കട്ടതും ഉൾപ്പടെ അവിഹിതവും നിയമ വിരുദ്ധവുമായ സമ്പാദ്യത്തിൻ്റെ കണക്കു പറയുന്നതിന് പകരം ലീഗിലെ പുഴുക്കുത്തായ ”മായാവി” നടത്തുന്ന കള്ളക്കളിയാണ് മലയാളം സർവകലാശാലാ ഭൂമി വിവാദമെന്ന് കെ ടി ജലീൽ തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞു.ALSO READ: പുൽപ്പള്ളിയിലെ തങ്കച്ചന്റെ വീട്ടിൽ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവം; കോൺഗ്രസ് നേതാവ് എം എസ് അനീഷിനായി ലുക്ക് ഔട്ട് നോട്ടീസ്ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:ഒരേ സമയം കേരളത്തിലിരുന്ന് ദുബായിൽ ജോലി ചെയ്യാൻ ഞാൻ മായാവിയല്ലല്ലോ?ഫണ്ട് മുക്കലും അവിഹിത സമ്പാദ്യവും, “വിദേശ പാർടൈം” ജോലിയും, അഞ്ചേകാൽ ലക്ഷം രൂപ മാസശമ്പളവും, സ്വദേശത്തും വിദേശത്തുമുള്ള നിരവധി ബിസിനസ് സംരഭങ്ങളിലെ പാർട്ട്ണർഷിപ്പും, കൊട്ടാര സമാനമായ വീടിൻ്റെ പിന്നാമ്പുറ രഹസ്യങ്ങളും, കത്വ ഉന്നോവ ഫണ്ട് മുക്കിയതും, ദോതി ചാലഞ്ച് നടത്തി കട്ടതും ഉൾപ്പടെ അവിഹിതവും നിയമ വിരുദ്ധവുമായ സമ്പാദ്യത്തിൻ്റെ കണക്കു പറയുന്നതിന് പകരം ലീഗിലെ പുഴുക്കുത്തായ ”മായാവി” നടത്തുന്ന കള്ളക്കളിയാണ് മലയാളം സർവകലാശാലാ ഭൂമി വിവാദം.1) ആതവനാട് വില്ലേജിൽ 100 ഏക്കർ ഭൂമി മലയാളം സർവ്വശാലയ്ക്ക് വേണ്ടി ഏറ്റെടുക്കുന്നതിനായി സർക്കാർ ആദ്യ ഉത്തരവ് (GO No 537 / 2012 / HED dt:31.10.2012) UDF കാലത്ത് പുറപ്പെടുവിച്ചു2) എന്നാൽ പ്രസ്തുത ഭൂമി സർവ്വേ നടത്തുവാൻ പോലും ഒരു സംഘം ആളുകളും ഭൂമാഫിയയും അനുവദിച്ചില്ല. തുടർന്ന് ഇക്കാര്യം സ്പെഷ്യൽ തഹസിൽദാർ കളക്ടറെ രേഖാമൂലം അറിയിച്ചു. ഇത് ലഭിച്ച ശേഷമാണ് വേറെ ഭൂമി കണ്ടെത്തുന്നതിനുള്ള അന്വേഷണം സർവകലാശാല ആരംഭിച്ചത്.2) രണ്ടാമത് കണ്ടെത്തിയ ഭൂമിയാകട്ടെ തിരൂർ തുഞ്ചൻ പറമ്പിന് അടുത്തുള്ള ഏറ്റിരിക്കടവിലെ 10 ഏക്കർ സ്ഥലമാണ്. ഇതിന്റെ സമ്മതപത്രം നൽകാൻ ഉടമയും സർവകലാശാലയും നിച്ഛയിച്ചിരുന്നതിന് തൊട്ടു തലേ ദിവസം, അന്നത്തെ തിരൂർ എം.എൽ.എ കുടി പങ്കാളിയായ ശിഹാബ് തങ്ങൾ ട്രസ്റ്റിന് കൈമാറുവാൻ ഉടമകൾ തീരുമാനിച്ചു. അതൊരു വലിയ അട്ടിമറിയായിരുന്നു. പ്രസ്തുത ഭൂമി തരം മാറ്റി നിർമ്മാണാനുമതി നൽകി UDF സർക്കാർ പ്രകാശ വേഗതയിൽ ഉത്തരവ് പുറപ്പെടുവിച്ചു. അവിടെയാണ് ശിഹാബ് തങ്ങൾ മെമ്മോറിയൽ സഹകരണ ആശുപത്രി ലീഗിൻ്റെ സൊസൈറ്റി ആരംഭിച്ചത്.3) പിന്നീട് വൈസ് ചാൻസലർക്ക് എം.എൽ.എ ശ്രീ സി മമ്മുട്ടി കാണിച്ചു കൊടുത്ത സ്ഥലമാണ് ഇപ്പോൾ സർവകലാശാലക്കായി ഏറ്റെടുത്ത മാങ്ങാട്ടിരിയിലെ 6.80 ഏക്കർ സ്ഥലം. അക്കാര്യം അറിയിച്ചുകൊണ്ട് അന്നത്തെ വൈസ് ചാൻസലർ ശ്രീ കെ ജയകുമാർ, UDF കാലത്തെ ചീഫ് സെക്രട്ടറിയായിരുന്ന ശ്രീ കെ.എം അബ്രഹാമിന് 21.05.2014 ന് കത്ത് എഴുതി. സ്ഥലം താൻ നേരിട്ട് കണ്ട് അത് സർവകലാശാലയ്ക്ക് സ്ഥിരം ആസ്ഥാനമന്ദിരം നിർമ്മിക്കുവാൻ ഏറ്റവും അനുയോജ്യമാണെന്ന് വി.സി കത്തിൽ വ്യക്തമാക്കിയിരുന്നു.4) പ്രസ്തുത കത്തിന്റെ തുടർച്ചയായി 02.06.2014-ന് ജയകുമാർ ചീഫ് സെക്രട്ടറിക്ക് എഴുതിയ കാത്തിൽ 4.33 ഏക്കർ സ്ഥലം കൂടി ലഭ്യമായിട്ടുണ്ടെന്നും, മൊത്തം 11.13 ഏക്കർ സ്ഥലം നെഗോഷിയേറ്റ് ചെയ്തു ഏറ്റെടുക്കുന്നതിനാവശ്യമായ നടപടികൾ ഉടനടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കൂടാതെ ഇക്കാര്യം വ്യക്തമാക്കി 06.06.2014-ന് ജില്ലാ കളക്ടർക്കും അദ്ദേഹം കത്ത് നൽകി. തുടർന്നാണ് UDF സർക്കാറിൻ്റെ കാലത്ത് സർവകലാശാലക്ക് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവാദിത്തം തിരൂർ എൽ.എ സ്പെഷ്യൽ തഹസിൽദാരെ അന്നത്തെ മലപ്പുറം ജില്ലാ കളക്ടർ ചുമതലപ്പെടുത്തിയത്. സ്പെഷ്യൽ തഹസിൽദാർ 12.09.2014-ന് സർവകലാശാല പ്രതിനിധിയുമൊത്ത് സ്ഥല പരിശോധന നടത്തി 17.21 ഏക്കർ ഭൂമി സംബന്ധിച്ചുള്ള ഒരു റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിച്ചു.ശേഷം ജില്ലാ കളക്ടർ അദ്ധ്യക്ഷനായി രൂപീകരിച്ച ജില്ലാ തല ഫെയർ കോമ്പൻസേഷൻ കമ്മറ്റി (DLFC ) നിരവധിവട്ടം യോഗം ചേർന്ന് ഭൂവുടമകളുമായി വില സംബന്ധിച്ച് നെഗോഷിയേറ്റ് ചെയ്തു. അവസാനം 17.02.2016 ന് കൂടിയ സമിതി സെന്റൊന്നിന് 1,70,000 രൂപ വില നിച്ഛയിച്ച് ഉത്തരവാകുകയും അതിന്റെ സാക്ഷ്യപത്രം സ്ഥമുടമകൾക്കും സർവ്വകലാശാലയ്ക്കും നൽകുകയും ചെയ്തു. ഇതും UDF ഭരിക്കുമ്പോഴാണ്. ഇതിനിടയിൽ ശ്രീ കെ ജയകുമാർ അദ്ധ്യക്ഷനായി രൂപീകരിച്ച ടെക്നിക്കൽ കമ്മറ്റി മാങ്ങാട്ടിരിയിലെ സ്ഥലത്തിനു പുറമെ ബഞ്ച്മാർക്ക് സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി നിർദ്ദേശിച്ച സ്ഥലവും പരിശോധിച്ചു. രണ്ടു സ്ഥലത്തിൻ്റെയും എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാങ്ങാട്ടിരിയിലെ 17.21 ഏക്കർ സ്ഥലമാണ് മലയാള സർവകലാശാലയുടെ ആസ്ഥാനമന്ദിര നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായത് എന്നുള്ള വളരെ വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.ഇത്രയും സംഭവഗതികൾ നടന്നിട്ടുള്ളത് UDF സർക്കാരിന്റെ കാലയളവിലായിരുന്നു.യൂത്ത്ലീഗിന്റെ വാദങ്ങൾ:1) ഭൂമിക്ക് വില നിച്ഛയിച്ചുകൊണ്ടുള്ള മലപ്പുറം ജില്ലാ കളക്ടറുടെ നിർദ്ദേശമായിരുന്നുവെങ്കിൽ എന്തിനാണ് അത് ഉത്തരവായി ഇറക്കിയതും ആയതിന്റെ സാക്ഷ്യപത്രം ഭൂവുടമകൾക്ക് കളക്ടർ ഒപ്പിട്ടു നൽകിയതും?2) അപ്രകാരമുള്ള വിലയനുസരിച്ച് ഭൂമി ഏറ്റെടുക്കുന്നതിനായി 25 കോടി രൂപ അനുവദിക്കുന്നതിനുള്ള അപേക്ഷ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കളക്ടർ സമർപ്പിച്ചത്?3) 23.09.2015 ലെ സർക്കാർ ഉത്തരവ് പ്രകാരം UDF കാലത്താണ് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ഡി.എൽ.ഇ.സി രൂപീകരിച്ചത്. ഇക്കാര്യം 27.05.2017 ന് രണ്ടാമത് ഡി.എൽ.ഇ.സി രൂപീകരിച്ചിറക്കിയിട്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.4) 26.04.2017-ലാണ് മുൻ സർക്കാർ ഉത്തരവനുസരിച്ച് രൂപികരിച്ച സമിതി നിച്ഛയിച്ച വില വീണ്ടും ഉടമകളുമായി നെഗോഷിയേഷൻ നടത്തി പരമാവധി വില കുറയ്ക്കണമെന്ന നിർദ്ദേശത്തോടെ 26.04.2017 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ജില്ലാ കളക്ടർക്ക് അയച്ച കത്തിൽ (NO:B/ 37 / 2017 ) ഇക്കാര്യം സുവ്യക്തമാക്കിയിരുന്നു.5) യു ഡി എഫ് സർക്കാരിന്റെ കാലത്ത് ഒരു ഭൂമി ഏറ്റെടുക്കുന്നതിനു മാത്രമുള്ള ഉത്തരവ് മാത്രമാണ് ഇറക്കിയിട്ടുള്ളത്. മറ്റൊരു ഉത്തരവ് ഉണ്ടെങ്കിൽ അത് ജന സമക്ഷം സമർപ്പിക്കട്ടെ. മാട്ടിരിയിലെ സ്ഥലമല്ലാതെ രണ്ടാമതൊരു ഭൂമി ഏറ്റെടുക്കുന്നതിന് UDF സർക്കാർ ഉത്തരവ് ഇറക്കിയെന്ന വാദം പച്ചക്കള്ളമാണ്.6) ആതവനാടുള്ള അലിയുടെയും മാറ്റ് നാലുപേരുടെയും ഭൂമി മലയാള സർവകലാശാല ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് അവർ ബഹു: ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പിൽ ഫയൽ ചെയ്യണമെന്ന് എ.ജിയുടെയും മലയാള സർവകലാശാല സ്റ്റാൻഡിങ് കൗൺസിലിന്റെയും ഉപദേശങ്ങൾ അംഗീകരിച്ചാണ് സർക്കാരും സർവകലാശാലയും തീരുമാനിച്ചത്. അതുപ്രകാരമാണ് 825/2019, 942/2019 എന്നി രണ്ടു റിട്ട് ഹർജികൾ ഫയൽ ചെയ്തത്. ഇതിൽ എനിക്ക് എന്തെങ്കിലും പങ്കുണ്ടെന്ന തെളിയിക്കുന്ന ഒരു രേഖ യൂത്ത് ലീഗ് പുറത്തു വിട്ടിട്ടില്ല. യൂത്ത് ലീഗ് നേതാവ് പത്ര സമ്മേളനത്തിൽ നല്കിയ രേഖ സിംഗിൾ ബെഞ്ച് വിധിയുടെ രണ്ടു പേജുകളും ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിഫിറോസ് അവിഹിത സമ്പാദ്യത്തിൻ്റെ കണക്ക് പുറത്തു വിടണം.ഫണ്ട് മുക്കലും അവിഹിത സമ്പാദ്യവും ‘വിദേശ പാർടൈം” ജോലിയും നിരവധി ബിസിനസ് സംരഭങ്ങളിലെ പാർട്ട്ണർഷിപ്പും ഉൾപ്പടെ അവിഹിതവും നിയമ വിരുദ്ധവുമായ സമ്പാദ്യത്തിൻ്റെ കണക്കു പറയുന്നതിന് പകരം ലീഗിലെ പുഴുക്കുത്തായ ഫിറോസ് നടത്തുന്ന കള്ളക്കളിയാണ് സർവകലാശാലാ ഭൂമി വിവാദം.1) ആതവനാട് 100 ഏക്കർ ഭൂമി സർവ്വശാലയ്ക്ക് വേണ്ടി ഏറ്റെടുക്കുന്നതിനായി സർക്കാർ ഒരു ഉത്തരവ് (GO No 537 / 2012 / HED dt:31 .10 .2012 ) പുറപ്പെടുവിച്ചിരുന്നു. എന്നാൽ പ്രസ്തുത ഭൂമി സർവ്വേ നടത്തുവാൻ പോലും ഒരു സംഘം ആളുകളും ഭൂമാഫിയയും ചേർന്ന് അനുവദിച്ചില്ല. തുടർന്ന് ഇക്കാര്യം സ്പെഷ്യൽ തഹസിൽദാർ കളക്ടറെ രേഖാമൂലം അറിയിച്ചു. ഇത് ലഭിച്ച ശേഷമാണ് വേറെ ഭൂമി കണ്ടെത്തുന്നതിനുള്ള അന്വേഷണം സർവകലാശാല നടത്തിയത്.2) രണ്ടാമത് കണ്ടെത്തിയ ഭൂമിയാകട്ടെ തുഞ്ചൻ പറമ്പിന് അടുത്തുള്ള ഏറ്റിരിക്കടവിലെ 10 ഏക്കർ സ്ഥലമായിരുന്നു. ഇതിന്റെ സമ്മതപത്രം നൽകാൻ ഉടമയും സർവകലാശാലയും നിച്ഛയിച്ചിരുന്നതിന് തൊട്ടു തലേ ദിവസം അത് തിരൂർ എം.എൽ.എ കുടി പങ്കാളിയായ ശിഹാബ് തങ്ങൾ ട്രസ്റ്റിന് കൈമാറുവാൻ ഉടമകൾ തീരുമാനമെടുത്തു. ആ ഭൂമി തരം മാറ്റി നിർമ്മാണാനുമതി നൽകി UDF സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. അവിടെയാണ് ശിഹാബ് തങ്ങൾ സഹകരണ ആശുപത്രി ആരംഭിച്ചത്.3) പിന്നീട് വൈസ് ചാൻസലർക്ക് എം.എൽ.എ ശ്രീ സി മമ്മുട്ടി കാണിച്ചു കൊടുത്ത സ്ഥലമായിരുന്നു മാങ്ങാട്ടിരിയിലെ 6.80 ഏക്കർ സ്ഥലം. അക്കാര്യം അറിയിച്ചുകൊണ്ട് അന്നത്തെ വൈസ് ചാൻസലർ ശ്രീ കെ ജയകുമാർ ചീഫ് സെക്രട്ടറിയായിരുന്ന ശ്രീ കെ.എം അബ്രഹാമിന് 21.05.2014 ന് കത്ത് എഴുതി. അതിൽ സ്ഥലം താൻ നേരിട്ട് കണ്ട് അത് സർവകലാശാലയ്ക്ക് സ്ഥിരം ആസ്ഥാനമന്ദിരം നിർമ്മിക്കുവാൻ ഏറ്റവും അനുയോജ്യമാണെന്ന് അറിയിച്ചു.4) പ്രസ്തുത കത്തിന്റെ തുടർച്ചയായി 02.06.2014-ന് ജയകുമാർ ചീഫ് സെക്രട്ടറിക്ക് എഴുതിയ കാത്തിൽൽ 4.33 ഏക്കർ സ്ഥലം കൂടി ലഭ്യമായിട്ടുണ്ടെന്നും, മൊത്തം 11.13 ഏക്കർ സ്ഥലം നെഗോഷിയേറ്റ് ചെയ്തു ഏറ്റെടുക്കുന്നതിനാവശ്യമായ നടപടികൾ ഉടനടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഒപ്പം ഇക്കാര്യം വ്യക്തമാക്കി 06.06.2014-ന് ജില്ലാ കളക്ടർക്കും അദ്ദേഹം കത്ത് നൽകി. തുടർന്നാണ് UDF സർക്കാറിൻ്റെ കാലത്ത് സർവകലാശാലക്ക് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവാദിത്തം തിരൂർ എൽ.എ സ്പെഷ്യൽ തഹസിൽദാരെ അന്നത്തെ മലപ്പുറം ജില്ലാ കളക്ടർ ഏൽപ്പിച്ചത്. സ്പെഷ്യൽ തഹസിൽദാർ 12.09.2014- ന് സർവകലാശാല പ്രാതിനിധിയുമൊത്ത് സ്ഥല പരിശോധന നടത്തി 17.21 ഏക്കർ ഭൂമി സംബന്ധിച്ചുള്ള ഒരു റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിച്ചു.ശേഷം ജില്ലാ കളക്ടർ അദ്ധ്യക്ഷനായി രൂപീകരിച്ച ജില്ലാ തല ഫെയർ കോമ്പൻസേഷൻ കമ്മറ്റി (DLFC ) നിരവധിവട്ടം യോഗം ചേർന്ന് ഭൂവുടമകളുമായി വില സംബന്ധിച്ച് നെഗോഷിയേറ്റ് ചെയ്തു. അവസാനം 17.02.2016 ന് കൂടിയ സമിതി സെന്റൊന്നിന് 1,70,000 രൂപ വില നിച്ഛയിച്ച് ഉത്തരവാകുകയും അതിന്റെ സാക്ഷ്യപത്രം സ്ഥമുടമകൾക്കും സർവ്വകലാശാലയ്ക്കും നൽകുകയും ചെയ്തു. (പകർപ്പുകൾ കാണുക). ഇതിനിടയിൽ ശ്രീ കെ ജയകുമാർ അദ്ധ്യക്ഷനായി രൂപീകരിച്ച ടെക്നിക്കൽ കമ്മറ്റി മാങ്ങാട്ടിരിയിലെ സ്ഥലത്തിനു പുറമെ ബഞ്ച്മാർക്ക് സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി നിർദ്ദേശിച്ച സ്ഥലവും പരിശോധിച്ചു. രണ്ടു സ്ഥലത്തിൻ്റെയും എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാങ്ങാട്ടിരിയിലെ 17.21 ഏക്കർ സ്ഥലമാണ് മലയാള സർവകലാശാലയുടെ ആസ്ഥാനമന്ദിര നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായത് എന്നുള്ള വളരെ വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.ഇത്രയും സംഭവഗതികൾ നടന്നിട്ടുള്ളത് UDF സർക്കാരിന്റെ കാലയളവിലായിരുന്നു.“മായാവി”യുടെ പല്ല് പോയ വാദങ്ങൾ:1) ഭൂമിക്ക് വില നിച്ഛയിച്ചുകൊണ്ടുള്ള മലപ്പുറം ജില്ലാ കളക്ടറുടെ നിർദ്ദേശമായിരുന്നുവെങ്കിൽ എന്തിനാണ് അത് ഉത്തരവായി ഇറക്കിയതും ആയതിന്റെ സാക്ഷ്യപത്രം ഭൂവുടമകൾക്ക് കളക്ടർ ഒപ്പിട്ടു നൽകിയതും?2) അതോടൊപ്പം അപ്രകാരമുള്ള വിലയനുസരിച്ച് ഭൂമി ഏറ്റെടുക്കുന്നതിനായി 25 കോടി രൂപ അനുവദിക്കുന്നതിനുള്ള അപേക്ഷ ഉന്നത വിദ്യാഭ്യാസ വകുപ്പിനും കളക്ടർ സമർപ്പിച്ചത്?23.09.2015 ലെ സർക്കാർ ഉത്തരവ് പ്രകാരമാണ് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ഡി.എൽ.ഇ.സി രൂപീകരിച്ചത്. ഇക്കാര്യം 27.05.2017 ന് രണ്ടാമത് ഡി.എൽ.ഇ.സി രൂപീകരിച്ചിറക്കിയിട്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.3) 26.04.2017-ലാണ് മുൻ സർക്കാർ ഉത്തരവനുസരിച്ച് രൂപികരിച്ച സമിതി നിച്ഛയിച്ച വില വീണ്ടും ഉടമകളുമായി നെഗോഷിയേഷൻ നടത്തി പരമാവധി വില കുറയ്ക്കണമെന്ന നിർദ്ദേശത്തോടെ 26.04.2017 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ജില്ലാ കളക്ടർക്ക് അയച്ച കത്തിൽ (NO:B/ 37 / 2017 ) ഇക്കാര്യം സുവ്യക്തമാക്കിയിട്ടുണ്ട്4) യു ഡി എഫ് സർക്കാരിന്റെ കാലത്ത് ഒരു ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഉത്തരവ് മാത്രമാണ് ഇറങ്ങിയുട്ടുള്ളത്. മറ്റൊരു ഭൂമി ഏറ്റെടുക്കുന്നതിന് ഉത്തരവ് ഇറക്കിയെന്ന വാദം പച്ചക്കള്ളമാണ്.5) ആതവനാടുള്ള അലിയുടെയും മാറ്റ് നാലുപേരുടെയും ഭൂമി മലയാള സർവകലാശാല ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് അവർ ബഹു: ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പിൽ ഫയൽ ചെയ്യണമെന്ന് എ.ജിയുടെയും മലയാള സർവകലാശാല സ്റ്റാൻഡിങ് കൗൺസിലിന്റെയും ഉപദേശങ്ങൾ അംഗീകരിച്ചാണ് സർക്കാരും സർവകലാശാലയും 825/2019, 942/2019 എന്നി രണ്ടു റിട്ട് ഹർജികൾ ഫയൽ ചെയ്തത്. ഇതിൽ എനിക്ക് എന്തെങ്കിലും പങ്കുണ്ടെന്ന തെളിയിക്കുന്ന ഒരു രേഖയും ഇല്ല. യൂത്ത് ലീഗിൻ്റെ മായാവിയായ നേതാവ് പത്ര സമ്മേളനത്തിൽ നല്കിയ രേഖ സിംഗിൾ ബെഞ്ച് വിധിയുടെ രണ്ടു പേജുകളും ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മന്ത്രിക്ക് അയച്ച ഫയലിലെ കുറിപ്പുമാണ്. അതിൽ നിന്നു തന്നെ എ.ജി നൽകിയ ഉപദേശം പകൽ പോലെ വ്യക്തമാണ്. ആ കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുള്ളത്, “this is a fit case before the Division Bench” എന്നാണ്. ഇതിന്റെ അർത്ഥം ലീഗുകാർക്ക് മനസ്സിലായിട്ടില്ലെങ്കിൽ സഹതപിക്കുകയേ നിവൃത്തിയുള്ളൂ. സിംഗിൾ ബെഞ്ച് വിധി റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയും, ആതവനാട്ടെ ഭൂവുടമകൾ സുപ്രിം കോടതിയിൽ സമർപ്പിച്ച അപ്പീൽ തള്ളി ഇന്ത്യയുടെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച വിധിയും നിലനിൽക്കുമ്പോൾ അതിനെന്ത് പ്രസക്തിയാണുള്ളത്?6) കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിധി വളരെ നിർണായകവും സുപ്രധാനവുമാണ്. സിംഗിൾ ബെഞ്ച് വിധിക്കെതിരെ അന്ന് സർക്കാർ അപ്പീൽ ഫയൽ ചെയ്തില്ലായിരുന്നെങ്കിൽ ഇപ്പോഴും അതൊരു നിയമ പ്രശ്നമായി അവശേഷിക്കുമായിരുന്നു. അങ്ങിനെ എല്ലാ നിയമപരമായ കടമ്പയും കടന്നാണ് LDF ഭരണ കാലത്ത് മലയാളം സർവകലാശാലക്കുള്ള ഭൂമി ഏറ്റെടുത്തത്. സെക്രട്ടറി മന്ത്രിക്ക് അയച്ച ഫയലിലെ കുറിപ്പുമാണ്. അതിൽ നിന്നു തന്നെ എ.ജി നൽകിയ ഉപദേശം സുവ്യക്തമാണ്. ആ കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുള്ളത്, “this is a fit case before the Division Bench” എന്നാണ്. ഇതിന്റെ അർത്ഥം ലീഗുകാർക്ക് മനസ്സിലായിട്ടില്ലെങ്കിൽ അദ്ദേഹതപിക്കുകയേ നിവൃത്തിയുള്ളൂ. സിംഗിൾ ബെഞ്ച് വിധി റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയും, ആതവനാട്ടെ ഭൂവുടമകൾ സുപ്രിം കോടതിയിൽ സമർപ്പിച്ച അപ്പീൽ തള്ളി ഇന്ത്യയുടെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച വിധിയും നിലനിൽക്കുമ്പോൾ അതിനെന്ത് പ്രസക്തിയാണുള്ളത്?7) കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിധി വളരെ നിർണായകവും സുപ്രധാനവുമാണ്. സിംഗിൾ ബെഞ്ച് വിധിക്കെതിരെ അന്ന് സർക്കാർ അപ്പീൽ ഫയൽ ചെയ്തില്ലായിരുന്നെങ്കിൽ ഇപ്പോഴും അതൊരു നിയമ പ്രശ്നമായി അവശേഷിക്കുമായിരുന്നു. അങ്ങിനെ എല്ലാ നിയമപരമായ കടമ്പയും കടന്നാണ് LDF ഭരണ കാലത്ത് മലയാളം സർവകലാശാലക്കുള്ള ഭൂമി ഏറ്റെടുത്തത്.ബഹു: ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ചെയർമാനായ ഡിവിഷൻ ബെഞ്ചും ബഹു: സുപ്രീം കോടതിയും തള്ളിയ കേസ് ലോകത്ത് ഒരു കോടതിയും മുഖവിലക്കെടുക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് ചർവ്വിതചർവണം പോലെ അലക്കുന്നത്. ചങ്കൂറ്റമുണ്ടെങ്കിൽ നിയമ നടപടി സ്വീകരിക്കൂ. കേസ് വാദിക്കാൻ ഹരീഷ് വാസുദേവൻ ഉള്ളപ്പോൾ കാശില്ലാതെ വാദിക്കുകയും ചെയ്യാം.The post ‘ലീഗിലെ പുഴുക്കുത്തായ ”മായാവി” നടത്തുന്ന കള്ളക്കളിയാണ് മലയാളം സർവകലാശാലാ ഭൂമി വിവാദം’; പി കെ ഫിറോസിന്റെ വാദങ്ങളെ തെളിവുകൾ വച്ച് പൊളിച്ചടുക്കി കെ ടി ജലീൽ appeared first on Kairali News | Kairali News Live.