ഡോണാൾഡ് ജൊഹാൻസന്റെ നർമദ; നാസയുടെ ലൂസി ദൗത്യം ഇന്ത്യക്ക് നൽകിയ ആദരം

Wait 5 sec.

ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു ഛിന്നഗ്രഹമാണ് ഡോണാൾഡ് ജൊഹാൻസൺ. എത്യോപ്യയിൽ നിന്ന് പ്രശസ്തമായ ലൂസി ഫോസിൽ കണ്ടെത്തിയ പാലിയോആന്ത്രോപോളജിസ്റ്റായ ഡോണാൾഡ് ജൊഹാൻസണിന് ആദരമായിട്ടാണ് 2015-ൽ ഛിന്നഗ്രഹത്തിന് ആ പേര് നൽകിയിരിക്കുന്നത്. ഇപ്പോൾ ഛിന്നഗ്രഹത്തിന്റെ ഉപരിതല സവിശേഷതകൾക്കൊന്ന നാമകരണം ചെയ്തിരിക്കുന്നത് ഇന്ത്യൻ നദിയായ നർമദയുടെ പേരാണ്.ഛിന്നഗ്രഹങ്ങളെ കുറിച്ചു പഠിക്കുന്നതിനു വേണ്ടിയുള്ള നാസയുടെ ബഹിരാകാശ പേടകമായ ലൂസി വ്യാഴത്തിന്റെ ട്രോജൻ ഛിന്നഗ്രഹങ്ങളിലേക്കുള്ള യാത്രക്കിടയിൽ ഡോണാൾഡ് ജൊഹാൻസനെ സന്ദർശിക്കുകയുണ്ടായി. പുരാതന ഹോമിനിൻ, ഹോമോ ഇറക്റ്റസ് നർമഡെൻസിസിന്റെ ഫോസിലൈസ് കണ്ടെത്തിയത് നർമദാ താ‍ഴ്വരയിൽ നിന്നാണ്. ഇന്ത്യയുടെ പാലിയോആന്ത്രോപ്പോളജിക്കൽ പ്രാധാന്യത്തെ ഛിന്നഗ്രഹ പര്യവേഷണത്തിന്റെ ഭാഗമായി ആദരിക്കുന്നതിന്റെ പ്രതീകമായാണ് ഈ നാമകരണം.Also Read: iOS 26: അപ്ഡേറ്റ് ചെയ്താൽ ബാറ്ററി ലൈഫ് പോകുമോ എന്ന ആശങ്കയിൽ ഉപഭോക്താക്കൾ: ഇത് സാധാരണ പ്രശ്നമെന്ന് പ്രതികരിച്ച് ആപ്പിൾസൂര്യനിൽ നിന്ന് ഏകദേശം 480 ദശലക്ഷം കിലോമീറ്റർ അകലെയാണ് ഇപ്പോൾ നാസയുടെ പര്യവേക്ഷണ വാഹനമായ ലൂസി സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. 2027 ഓഗസ്റ്റിൽ യൂറിബേറ്റ്സ് എന്ന ഛിന്നഗ്രഹത്തിന്റെ അടുക്കലേക്ക് പേടകം എത്തും. നിലവിൽ പേടകം മികച്ച നിലയിൽ പ്രവർത്തിക്കുകയാണ് എന്ന് നാസ അറിയിച്ചു.The post ഡോണാൾഡ് ജൊഹാൻസന്റെ നർമദ; നാസയുടെ ലൂസി ദൗത്യം ഇന്ത്യക്ക് നൽകിയ ആദരം appeared first on Kairali News | Kairali News Live.