അമീബിക് മസ്തിഷ്‌ക ജ്വരത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം; നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും

Wait 5 sec.

തിരുവനന്തപുരം |  സംസ്ഥാനത്ത് ആശങ്ക പടര്‍ത്തി അമീബിക് മസ്തിഷ്‌ക ജ്വരം പടരുന്നത് ചര്‍ച്ച ചെയ്യാന്‍ നിയമസഭ. വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സഭയില്‍ അവതരണാനുമതി നല്കി. സഭാനടപടികള്‍ നിര്‍ത്തിവച്ചാണ് ചര്‍ച്ച ചെയ്യേണ്ടത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. പിന്നാലെ ചര്‍ച്ചക്ക് സ്പീക്കര്‍ അനുമതി നല്‍കിപൊതുജനാരോഗ്യം പ്രാധാന്യം ഉള്ള വിഷയമാണെന്നും ചര്‍ച്ചയ്ക്ക് തയാറാണെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഉച്ചയ്ക്ക് 12 മുതല്‍ ചര്‍ച്ച ആരംഭിക്കും. രണ്ട് മണിക്കൂറായിരിക്കും ചര്‍ച്ച .രോഗം കേരളത്തില്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നതും മരണം സംഭവിക്കുന്നതും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭയില്‍ അടിയന്തര പ്രമേയം ചര്‍ച്ചക്ക് വരികയാണ്. കഴിഞ്ഞ ദിവസം പോലീസ് അതിക്രമങ്ങളെ കുറിച്ചായിരുന്നു സഭ ചര്‍ച്ച ചെയ്തത്.