നിയമസഭയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച് കെ യു ജനീഷ് കുമാർ എം എൽ എ. അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന ചര്‍ച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില എംഎൽഎമാർ ഉറങ്ങാൻ പോലും പാരസെറ്റാമോളും സിട്രിസിനും കഴിക്കുന്നുവെന്നും എംഎൽഎ ആണോ വ്യാജ എംഎൽഎ ആണോ ഇവർ ശരിക്കും എന്നറിയില്ലഎന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുഡിഎഫ് കാലത്തെ ആശുപത്രികളിലെ ശോചനീയാവസ്ഥയെകുറിച്ചും അദ്ദേഹം പറഞ്ഞു. മരുന്നില്ല, ആശുപത്രികളില്ല ,ഡോക്ടർമാരില്ല എന്നതായിരുന്നു യുഡിഎഫ് കാലത്തെകേരളത്തിലെ സാഹചര്യം. ഇത് പറഞ്ഞത് കേരളത്തിലെ ഇന്നത്തെ പ്രതിപക്ഷ നേതാവല്ലേ എന്നും സൂചി പോലും രോഗി വാങ്ങിക്കൊണ്ടു കൊടുക്കുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും അദ്ദേഹം ഓർമപ്പെടുത്തി.ALSO READ: ‘യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം: വിദഗ്ധ സമിതി രൂപീകരിച്ചു, വീഴ്ചയുള്ള കേസുകളില്‍ കര്‍ശന നടപടി’: മന്ത്രി വീണാ ജോര്‍ജ്എന്നാൽ ഇന്ന് സാഹചര്യം അതല്ല. യുഡിഎഫ് കാലത്ത് മുപ്പതിനായിരം രൂപയാണ് ഒരു കുടുംബത്തിന് സൗജന്യ ചികിത്സയായി നൽകിയിരുന്നത്. എന്നാൽ ഇന്ന് 5 ലക്ഷം രൂപയാണ് ഒരു കുടുംബത്തിന് നൽകുന്നത് . യുഡിഎഫ് കാലത്ത് ശരാശരി 150 കോടി ഓരോ വർഷവും ആരോഗ്യ മേഖലയ്ക്ക് കൊടുത്തപ്പോൾ ഇന്ന് ഈ വർഷം 1400 കോടിയിലേറെയാണ് നൽകിയിരിക്കുന്നത്. ഈ കണക്കുകൾ കണ്ണടച്ച് ഇരുട്ടാക്കാൻ യുഡിഎഫ് ശ്രമിക്കുകയാണെന്നും എന്നാൽ ഇത് കേരളത്തിലെ സാധാരണ ജനങ്ങളുടെ മനസ്സിൽ ഉണ്ടാകും എന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി.The post “ചില എംഎൽഎമാർ ഉറങ്ങാൻ പോലും പാരസെറ്റാമോളും സിട്രിസിനും കഴിക്കുന്നു; എംഎൽഎ ആണോ വ്യാജ എംഎൽഎ ആണോ ഇവർ ശരിക്കും എന്നറിയില്ല”; കെ യു ജനീഷ് കുമാർ എം എൽ എ appeared first on Kairali News | Kairali News Live.