ലുക്കിൽ കിടിലൻ, റേഞ്ചിൽ കിടോൽകിടിലൻ: ഹോണ്ടയുടെ WN7 ഇലക്ട്രിക്ക് ബൈക്ക്

Wait 5 sec.

ലുക്ക് കണ്ടാൽ ആരും ഒന്ന് നോക്കിനിൽക്കും. റേഞ്ചിന്റെ കാര്യത്തിലാണെങ്കിൽ ഞെട്ടിക്കും പറഞ്ഞുവരുന്നത് യൂറോപ്യൻ വിപണിയിൽ ഹോണ്ട അവതരിപ്പിച്ച WN7 ഇലക്ട്രിക്ക് ബൈക്കിനെ പറ്റിയാണ്. ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയുടെ ഇരുചക്രവാഹന നിരയിലെ ആദ്യ ഇലക്ട്രിക്ക് മോട്ടോർസൈക്കിളാണ് WN7.EV FUN കൺസെപ്റ്റ് എന്നായിരുന്നു ഈ ഇലക്ട്രിക്ക് മോട്ടോർ സൈക്കിളിന്റെ പ്രൊഡക്ഷൻ പതിപ്പിന്റെ പേര്. കാറ്റ് (Wind)ന്റെ ‘W’ നേക്കഡ് എന്ന വാക്കിലെ ‘N’ ഒപ്പം ബൈക്കിന്റെ പവർ ക്ലാസിനെ പ്രതിനിധീകരിക്കുന്ന ‘7’ കൂടി ചേർത്താണ് WN7 എന്ന പേര് ബൈക്കിന് നൽകിയിരിക്കുന്നത്. യൂറോപ്പിൽ അവതരിപ്പിച്ചിരിക്കുന്ന ബൈക്കിന്റെ വില 12,999 പൗണ്ട് ഏകദേശം 15.55 ലക്ഷം രൂപയാണ്.Also Read: ഉത്സവസീസണിൽ വിപണി പിടിക്കാൻ അ‍ഴകേറുന്നൊരു പുത്തൻ കളർ അവതരിപ്പിച്ച് ഹോണ്ട അമേസ്WN7 പ്രത്യേകതകൾ130 കിലോമീറ്ററാണ് വാഹനത്തിന് കമ്പനി വാഗ്ദാനം ചെയ്യുന്ന റേഞ്ച്. ലിഥിയം-അയൺ ബാറ്ററിയാണ് പവർ നൽകാൻ വാഹനത്തിനെ പിന്തുണക്കുന്നത്. 30 മിനിറ്റിനുള്ളിൽ 20 ശതമാനത്തിൽ നിന്ന് 80 ശതമാനത്തിൽ ചാർജ് എത്തിക്കാൻ സാധിക്കുന്ന വേഗതയേറയ ചാർജിങ്ങിനെയും ബാറ്ററി പിന്തുണയ്ക്കുന്നുണ്ട്. 5 ഇഞ്ച് TFT ഡിസ്‌പ്ലേയും വാഹനത്തിന് കമ്പനി നൽകിയിട്ടുണ്ട്.The post ലുക്കിൽ കിടിലൻ, റേഞ്ചിൽ കിടോൽകിടിലൻ: ഹോണ്ടയുടെ WN7 ഇലക്ട്രിക്ക് ബൈക്ക് appeared first on Kairali News | Kairali News Live.