ചെറുപ്പത്തില്‍ രൂപത്തിന്റെ പേരില്‍ ഒരുപാട് കളിയാക്കലുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്ന് നടൻ ചന്തു സലിംകുമാര്‍. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചന്തു സലിംകുമാര്‍ താൻ ചെറുപ്പത്തില്‍ നേരിട്ട കളിയാക്കലുകളെക്കുറിച്ച് പറഞ്ഞത്. കാണാൻ കൊള്ളില്ലെന്ന് നിരന്തരം കേട്ടു വളര്‍ന്നതിനാല്‍ നടനാകില്ലെന്നാണ് കരുതിയതെന്ന് നടൻ മനസ്സു തുറന്നു പറയുന്നു. നടനാകാൻ സൗന്ദര്യം വേണമെന്ന് എല്ലാരും പറയുന്നതിനാല്‍ അത് കേട്ട് താൻ ഏറെ ദുഃഖത്തിലായി എന്നും കറുപ്പായതിനാല്‍ തമി‍ഴ് സിനിമയില്‍ ഭാവിയുണ്ടാകും എന്നാണ് എല്ലാവരും പറഞ്ഞതെന്ന് ചന്തു പറഞ്ഞു. എന്നാല്‍ ഇത്, താൻ രക്ഷപ്പെടുന്നതിനുവേണ്ടി എല്ലാവരും പറയുന്നതല്ലെന്നും കറുത്തവൻ തമി‍ഴ് സിനിമയിലാണ് വരേണ്ടതെന്ന പൊതുബോധത്തിൻ്റെ ഭാഗമാണെന്ന് നടൻ പറയുന്നു.ALSO READ: വീണ്ടും ഇളയരാജ ഫസ്റ്റ്: അജിത്ത് കുമാറിൻ്റെ ‘ഗുഡ് ബാഡ് അഗ്ലി’ നീക്കം ചെയ്ത് നെറ്റ്ഫ്ലിക്സ്താൻ നിറത്തിൻ്റെ പേരില്‍ കളിയാക്കലുകള്‍ അനുഭവിച്ചിട്ടുണ്ടെന്നും അത് തന്നെ ട്രോമയിലേക്ക് തള്ളി വിട്ടെന്നും നടൻ പറയാതെ പറയുന്നുണ്ട്. കണ്ണാടിയില്‍ നോക്കി അഭിനയിക്കുമ്പോള്‍ പണ്ട് ഒരുപാടാളുകള്‍ താൻ കൊള്ളില്ലായെന്ന് പറഞ്ഞതിനാല്‍ അഭിനയിക്കുമ്പോ‍ഴും ഒരു തൃപ്തി ലഭിച്ചിരുന്നില്ലെന്ന് ചന്തു പറഞ്ഞു.അങ്ങനെയിരിക്കുമ്പോ‍ഴാണ് തനിക്ക് ഒരു പ്രണയമുണ്ടാകുന്നത്. തന്നെ കാണാൻ കൊള്ളാമെന്ന് പറഞ്ഞത് ആ കുട്ടിയാണെന്നും പിന്നീട് അഭിനയിക്കാനുള്ള ആത്മവിശ്വാസമുണ്ടാകുന്നത് ആ പെണ്‍കുട്ടി പറഞ്ഞിട്ടാണെന്ന് ചന്തു പറയുന്നു. തൻ്റെ ജീവിതത്തില്‍ അമ്മ ക‍ഴിഞ്ഞാൻ ഏറ്റവും സ്വാധീനം ചെലുത്തിയത് ആ പെണ്‍കുട്ടിയാണ്. ഇനിയാര്‍ക്കും തന്നെ കളിയാക്കി തളര്‍ത്താനാവില്ലെന്ന് അഭിമുഖത്തില്‍ ചന്തു സലിംകുമാര്‍ പറയുന്നു.The post ‘എനിക്ക് എന്നെ കണ്ണാടിയില് കാണാന് ഇഷ്ടമല്ലാതായി, കാണാൻ കൊള്ളാമെന്ന് പറഞ്ഞത് കാമുകി’: ചന്തു സലിംകുമാര് appeared first on Kairali News | Kairali News Live.