‘പടം ഹിറ്റായി പക്ഷെ മൂത്തോനാകാൻ വാപ്പച്ചിയെ കൺവിൻസ് ചെയ്യാൻ എളുപ്പമല്ല’: ദുൽഖർ സൽമാൻ

Wait 5 sec.

മലയാള സിനിമാ ലോകത്തെ കളക്ഷൻ റെക്കോർഡുകളെയെല്ലാം നിഷ്പ്രഭമാക്കി ബോക്സോഫീസിൽ കുതിക്കുകയാണ് ലോക ചാപ്റ്റർ വൺ ചന്ദ്ര. സിനിമ കണ്ടിറങ്ങന്ന പ്രേക്ഷകന് അടുത്ത ഭാഗം എന്താണെന്ന് അറിയാനുള്ള ആകാംക്ഷയും സിനിമ നൽകുന്നുണ്ട്. ചന്ദ്രക്ക് ഒപ്പം തന്നെ ചാത്തനെയും ചാർളിയെയും മൂത്തോനെയും ഒക്കെ വീണ്ടും സ്ക്രീനിൽ പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.ശബ്ദം കൊണ്ടും കൈവിരലുകൾ കൊണ്ടും ലോകയിൽ പ്രത്യക്ഷപ്പെട്ട മൂത്തോനെ കാത്തിരിക്കുകയാണ് സിനിമാ ലോകം. മമ്മൂട്ടയാണ് മൂത്തോൻ എന്ന് മമ്മൂക്കയുടെ പിറന്നാൾ ദിവസം പങ്കുവെച്ച പോസ്റ്ററിലൂടെ ലോക ടീം ഉറപ്പിക്കുകയും ചെയ്തിരുന്നു.Also Read: ബോക്സോഫീസിൽ കുതിക്കുന്ന ലോക: എമ്പുരാനെ മറികടന്ന് മുന്നൂറ് കോടിയിലേക്ക്മമ്മൂട്ടിയെ മൂത്തോൻ ആയി കാസ്റ്റ് ചെയ്യുന്നതിനെ പറ്റി ഒരു അഭിമുഖത്തിൽ സംസാരിക്കവെ ദുൽഖർ സൽമാൻ പറയുകയുണ്ടായി. ലോകയുടെ ലോകത്തേക്ക് ഇനി വരാൻ പോകുന്ന സിനിമയിൽ മമ്മൂട്ടിയെ എത്തിക്കുന്നതിനായി അദ്ദേഹത്തെ കൺവിൻസ് ചെയ്യുന്നതിനെ പറ്റിയാണ് ദുൽഖർ അഭിമുഖത്തിൽ പറഞ്ഞത്.അദ്ദേഹത്തിന്റെ അടുത്തേക്ക് കടന്നുച്ചെല്ലാൻ സാധിക്കും എന്നുള്ളത് കൊണ്ടും. ലോക ഹിറ്റായി എന്ന കാരണം കൊണ്ടും അദ്ദേഹത്തെ സമീപിക്കാൻ സാധിക്കില്ല. മമ്മൂക്കയെ വെറുതെ കൊണ്ടുവന്ന് നിർത്തുന്നതിനോട് യോജിക്കാൻ സാധിക്കില്ലെന്നും ദുൽഖർ അഭിമുഖത്തിൽ പറയുന്നുണ്ട്.The post ‘പടം ഹിറ്റായി പക്ഷെ മൂത്തോനാകാൻ വാപ്പച്ചിയെ കൺവിൻസ് ചെയ്യാൻ എളുപ്പമല്ല’: ദുൽഖർ സൽമാൻ appeared first on Kairali News | Kairali News Live.