‘കേരളത്തിന്റെ ആരോഗ്യം: അമീബിക് മസ്തിഷ്‌കജ്വരത്തില്‍ ഉള്‍പ്പെടെ ലോകരാജ്യങ്ങളുടേതില്‍ നിന്ന് നാലിലൊന്നായി കേരളത്തില്‍ മരണനിരക്ക് ചുരുങ്ങി’: ടി ഐ മധുസൂദനന്‍ എം എല്‍ എ

Wait 5 sec.

കേരളത്തിലെ ആരോഗ്യരംഗം ആകെ പ്രതിസന്ധിയില്‍ ആണെന്ന് വരുത്തിതീര്‍ത്ത് പ്രതിപക്ഷം ആരെ സഹായിക്കുകയാണെന്ന് ടി ഐ മധുസൂദനന്‍ എം എല്‍ എ. അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം ചോദിച്ചത്.അമീബിക് മസ്തിഷ്‌കജ്വരത്തില്‍ ഉള്‍പ്പെടെ ലോകരാജ്യങ്ങളുടെതില്‍ നിന്ന് നാലിലൊന്നായി കേരളത്തില്‍ മരണനിരക്ക് ചുരുങ്ങി. സ്വപ്നതുല്യമായ രാജ്യങ്ങള്‍ പോലും പകര്‍ച്ചവ്യാധി തടയുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ കേരളത്തിന് ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞുവെന്നും എം എല്‍ എ വ്യക്തമാക്കി.Also Read : അമീബിക് മസ്തിഷ്ക ജ്വരം: രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി ഡിവൈഎഫ്ഐ രംഗത്തിറങ്ങുംകോര്‍പ്പറേറ്റുകളെ സഹായിച്ച് പൊതു ആരോഗ്യ രംഗത്തെ തകര്‍ത്ത പാരമ്പര്യം ഉള്ളവരാണ് നിങ്ങള്‍. വ്യക്തിപരമായി ആരോഗ്യമന്ത്രിയെ കടന്നാക്രമിക്കാന്‍ നിങ്ങള്‍ നീക്കം നടത്തിയില്ലേ എന്നും അദ്ദേഹം ചോദിച്ചു. വീണാ ജോര്‍ജിന്റെ രാജി വാങ്ങി വാര്‍ത്ത വായിക്കാന്‍ വിടണം എന്ന് കെ മുരളീധരന്‍ പറഞ്ഞില്ലേ എന്നും എം എല്‍ എ ചോദിച്ചു.ഗ്ലിസറിന്‍ ഉപയോഗിച്ചാണ് ആരോഗ്യമന്ത്രി കരഞ്ഞതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞില്ലേ എന്നും എം എല്‍ എ ചര്‍ച്ചയ്ക്കിടയില്‍ ചോദിച്ചു. സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തപ്പോള്‍ എന്തൊക്കെ പറഞ്ഞു എന്നും അതുകൊണ്ടല്ലേ ഐസക്ക് എന്ന ചെറുപ്പക്കാരന്റെ ഹൃദയം മറ്റൊരാള്‍ക്ക് നല്‍കാന്‍ കഴിഞ്ഞത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.The post ‘കേരളത്തിന്റെ ആരോഗ്യം: അമീബിക് മസ്തിഷ്‌കജ്വരത്തില്‍ ഉള്‍പ്പെടെ ലോകരാജ്യങ്ങളുടേതില്‍ നിന്ന് നാലിലൊന്നായി കേരളത്തില്‍ മരണനിരക്ക് ചുരുങ്ങി’: ടി ഐ മധുസൂദനന്‍ എം എല്‍ എ appeared first on Kairali News | Kairali News Live.