തിരുമല വാർഡിലെ ബിജെപി കൗൺസിലർ തിരുമല അനിൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിച്ച കൈരളി ന്യൂസിൻറെ മാധ്യമ പ്രവർത്തകയോട് ആക്രോശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് എതിരെ വിമർശനങ്ങളുയരുന്നു.ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകയോട് നീ എന്ന് ആക്രോശിച്ച രാജീവ് ചന്ദ്രശേഖറിനോട് ഇനിയും ആയിരക്കണക്കിന് ‘നീ കൾ ’ഇനിയും വിരൽ ചൂണ്ടി ചോദ്യങ്ങളുയർത്തുമെന്ന് എ എ റഹീം എംപി. മലയാളികൾ ചോദ്യങ്ങൾ ചോദിച്ചു വളർന്നവരാണെന്നും ‘ജി‘യും ’ജയ്’ യും വിളിച്ചു പേടിച്ചു ദാസ്യം കാണിക്കുന്ന അടിമ മനുഷ്യരെ മാത്രം പരിചയപ്പെട്ടതിന്റെ പ്രശ്നമാണ് രാജീവ് ചന്ദ്രശേഖറിനെന്നും എ എ റഹീം എംപി സോഷ്യൽ മീഡിയയിൽ കുറിച്ചു.Also Read: മാധ്യമ പ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തിയ രാജീവ് ചന്ദ്രശേഖരിന്റെ നടപടിയില്‍ പ്രതിഷേധിക്കുക: ഡിവൈഎഫ്ഐഫേസ്ബുക്ക് പോസ്റ്റ്“നീ“ആയിരക്കണക്കിന് ‘നീ കൾ ’ഇനിയും വിരൽ ചൂണ്ടി ചോദ്യങ്ങളുയർത്തും. ഞങ്ങൾ മലയാളികൾ ചോദ്യങ്ങൾ ചോദിച്ചു വളർന്നവരാണ്. താങ്കൾക്ക് പരിചയമുള്ള നാട്ടിലെല്ലാം നാവടക്കുന്നവരെ, ‘ജി‘യും ’ജയ്’ യും വിളിച്ചു പേടിച്ചു ദാസ്യം കാണിക്കുന്ന അടിമ മനുഷ്യരെ മാത്രം പരിചയപ്പെട്ടതിന്റെ പ്രശ്നമാണ്.. ഇത് കേരളമാണ്. നിങ്ങൾക്ക് മലയാളിയെ മനസ്സിലായിട്ടില്ല.The post ‘ആയിരക്കണക്കിന് ‘നീ കൾ’ഇനിയും വിരൽ ചൂണ്ടി ചോദ്യങ്ങളുയർത്തും: രാജീവ് ചന്ദ്രശേഖറിനെതിരെ എ എ റഹീം appeared first on Kairali News | Kairali News Live.