‘ഇടുക്കി ജില്ലയിലെ ജനങ്ങൾക്ക് സംസ്ഥാന സർക്കാർ കൊടുത്ത വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പിലാക്കുകയാണ്’: സി വി വര്‍ഗീസ്

Wait 5 sec.

ഭൂപതിവ് ചട്ട ഭേദഗതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉയർത്തുന്ന ആക്ഷേപങ്ങൾക്ക് മറുപടിയുമായി സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്. ഇടുക്കി ജില്ലയിലെ ജനങ്ങൾക്ക് സംസ്ഥാന സർക്കാർ കൊടുത്ത വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പിലാക്കുകയാണ് ഭൂനിയമ ചട്ട ഭേദഗതിയിലൂടെയും, വന നിയമ ഭേദഗതിയിലൂടെയും സർക്കാർ ചെയ്യുന്നതെന്ന് സി വി വർഗീസ് പറഞ്ഞു.ഭൂപതിവ് ചട്ട ഭേദഗതിയിൽ ഇപ്പോൾ ആക്ഷേപങ്ങൾ ഉയർത്തുന്ന മാത്യു കുഴൽനാടനും സംഘവും കോടതിയിൽ നടത്തിയ കേസിലൂടെയാണ് ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾ സങ്കീർണ്ണമായത്. സർക്കാരിൻ്റെ ഭൂമി കൈയേറി കൈവശപ്പെടുത്തിയിരിക്കുന്നവർക്ക് മാത്രമേ പുതിയ ചട്ട ഭേദഗതിയിൽ എതിരപ്പുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.Also Read: ‘രാജീവ് ചന്ദ്രശേഖർ ആക്രോശിച്ചത് എന്‍റെ മൗലികാവകാശത്തിന് നേരേ; ചോദ്യങ്ങൾ ഇനിയും ചോദിച്ചു കൊണ്ടേയിരിക്കും, അതു തന്നെയാണ് കൈരളി എന്നെ പഠിപ്പിച്ചതും’: സുലേഖ ശശികുമാർനിലവിലുള്ള നിർമിതികൾ ക്രമവത്ക്കരിക്കുന്നതിന് വേണ്ടിയുള്ള ചട്ട ഭേദഗതിയാണ് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. അടുത്ത ഒക്ടോബറോടു കൂടി പുതിയ നിർമ്മിതികൾക്ക് വേണ്ടിയുള്ള ചട്ട ഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെന്നും, ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പാലിച്ച് സർക്കാർ മുന്നോട്ടുപോകുമെന്നും സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു.The post ‘ഇടുക്കി ജില്ലയിലെ ജനങ്ങൾക്ക് സംസ്ഥാന സർക്കാർ കൊടുത്ത വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പിലാക്കുകയാണ്’: സി വി വര്‍ഗീസ് appeared first on Kairali News | Kairali News Live.