നിങ്ങൾ സൗദിയിൽ നിന്ന് ജോലി അവസാനിപ്പിച്ച് പോകുമ്പോൾ എത്ര സർവീസ് മണി ലഭിക്കും? ഏത് സാധാരണക്കാരനും ഒറ്റ ക്ലിക്കിൽ എല്ലാം അറിയാനുള്ള ഔദ്യോഗിക ബെനഫിറ്റ് കാൽകുലേറ്റർ ലിങ്ക് പരിചയപ്പെടാം

Wait 5 sec.

സൗദിയിൽ നിന്ന്  നിലവിലെ ജോലി അവസാനിപ്പിച്ച് മടങ്ങുന്ന പ്രവാസികൾ പലരും തങ്ങൾക്ക് അർഹതപ്പെട്ട സർവീസ് മണിയെക്കുറിച്ച് അറിയാൻ വേണ്ടി അറേബ്യൻ മലയാളിയുമായി ബന്ധപ്പെടാറുണ്ട്.സൗദി മാനവ വിഭവശേഷി സാമൂഹിക ക്ഷേമ മന്ത്രാലയം തന്നെ സർവീസ്‌ മണി കണക്ക് കൂട്ടാൻ സഹായിക്കുന്ന  സർവീസ് മണി കാൽക്കുലേറ്റർ ലഭ്യമാക്കിയിട്ടുണ്ട് എന്നതിനാൽ ഏതൊരു വ്യക്തിക്കും തങ്ങൾക്ക് അർഹതപ്പെട്ട സർവീസ് മണി കൃത്യമായി കണക്ക് കൂട്ടാൻ ഇപ്പോൾ സാധിക്കും.സർവീസ് മണി കണക്കാക്കുന്നതിനു അവസാനം ലഭിച്ച ഫുൾ സാലറിയാണ് പരിഗണിക്കുക(അതിൽ ഓവർ ടൈം, മറ്റു എക്സ്ട്രാ അലവൻസ് എന്നിവയെല്ലാം ഉൾപ്പെടണമെങ്കിൽ ആദ്യം തൊഴിലാളിയും തൊഴിലുടമയും തമ്മിൽ അക്കാര്യത്തിൽ ധാരണ ഉണ്ടായിരിക്കണം എന്നോർക്കുക).നിങ്ങളുടെ ഫുൾ സാലറി, നിങ്ങളുടെ കരാർ ടൈപ്പ് (നിശ്ചിത കാലത്തേക്കോ അനിശിചിത കാലത്തേക്കോ എന്നത്), സേവനം ചെയ്‌ത വർഷം-മാസം-ദിവസം, കരാർ അവസാനിപ്പിക്കാനുള്ള കാരണം(സ്വയം രാജിയോ, പിരിച്ചു വിടുന്നതോ എന്നിങ്ങനെയുള്ള) എന്നിവയെല്ലാം ബെനെഫിറ്റ് കാൽകുലേറ്ററിൽ എന്റർ ചെയ്യാൻ ഓപ്ഷൻ  ഉണ്ട്. അത് കൊണ്ട് തന്നെ ഒരു ദിവസത്തെപ്പോലും സർവീസ് മണി നിങ്ങൾക്ക് നഷ്ടപ്പെടാതിരിക്കാൻ ഈ ബെനെഫിറ്റ് കാൽക്കുലേറ്റർ നിങ്ങളെ സഹായിക്കും.സൗദി മാനവ വിഭവശേഷി മന്ത്രാലയം അവതരിപ്പിച്ച സർവീസ് മണി കാൽകുലേറ്ററിന്റെ ലിങ്ക് താഴെ കൊടുക്കുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ അർഹതപ്പെട്ട സർവീസ് മണി എത്രയാണെന്ന് എളുപ്പത്തിൽ മനസ്സിലാക്കാം.https://www.hrsd.gov.sa/en/ministry-services/services/end-service-benefit-calculatorThe post നിങ്ങൾ സൗദിയിൽ നിന്ന് ജോലി അവസാനിപ്പിച്ച് പോകുമ്പോൾ എത്ര സർവീസ് മണി ലഭിക്കും? ഏത് സാധാരണക്കാരനും ഒറ്റ ക്ലിക്കിൽ എല്ലാം അറിയാനുള്ള ഔദ്യോഗിക ബെനഫിറ്റ് കാൽകുലേറ്റർ ലിങ്ക് പരിചയപ്പെടാം appeared first on Arabian Malayali.