മാധ്യമ പ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തിയ രാജീവ് ചന്ദ്രശേഖരിന്റെ നടപടിയില്‍ പ്രതിഷേധിക്കുക: ഡിവൈഎഫ്ഐ

Wait 5 sec.

തിരുവനന്തപുരം തിരുമല വാർഡിലെ ബിജെപി കൗൺസിലർ തിരുമല അനിൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടും അദ്ദേഹത്തിൻ്റെ ആത്മഹത്യ കുറിപ്പിലെ പരാമർശത്തിൽ ബിജെപി നേതാക്കൾക്ക് മരണത്തിലുള്ള പങ്കുമായി ബന്ധപ്പെട്ടുമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് മോശമായി പെരുമാറുന്ന ബിജെപി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖരൻ്റെ സമീപനം സംശയാസ്പദമാണ്.കൈരളി ടിവിയുടെ വനിതാ റിപ്പോർട്ടറെ യാതൊരു പ്രകോപനവും ഇല്ലാതെ ഭീഷണിപ്പെടുത്തുകയാണ് രാജീവ് ചന്ദ്രശേഖരൻ ചെയ്തത്.കഴിഞ്ഞ ദിവസം സംഭവം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരെ ബിജെപി പ്രവർത്തകർ ആക്രമിച്ചിരുന്നു.Also Read: ‘അങ്ങാടിയിൽ തോറ്റതിന് മാധ്യമ പ്രവർത്തകരോട് പൊട്ടിത്തെറിക്കുകയാണ് ബിജെപി അധ്യക്ഷൻ’: എം വി ജയരാജൻകൗൺസിലറുടെ ആത്മഹത്യയിൽ ബിജെപി നേതൃത്വത്തിൻ്റെ പങ്ക് പുറത്ത് വരുന്നതിനുള്ള ഭയപ്പാടാണ് രാജീവ് ചന്ദ്രശേഖരനുള്ളത്.തിരുമല അനിൽ പ്രസിഡൻ്റായ സൊസൈറ്റിയിൽ നിന്നും ബിജെപി നേതാക്കളും പ്രവർത്തകരും കോടിക്കണക്കിന് രൂപയുടെ വായ്പ എടുക്കുകയും അത് തിരിച്ചടയ്ക്കാതെ സൊസൈറ്റിയെയും തിരുമല അനിലിനെയും സാമ്പത്തിക ബാധ്യതയിലേക്ക് തള്ളി വിടുകയാണ് ഉണ്ടായത് എന്ന് വ്യക്തമാവുകയാണ്.തന്നെ ഒറ്റപ്പെടുത്തി എന്ന് അദ്ദേഹം ആത്മഹത്യ കുറിപ്പിൽ എഴുതിയിട്ടുണ്ട്. മരണത്തിൽ ബിജെപി നേതാക്കന്മാരും പ്രവർത്തകരും നടത്തുന്ന ദുരൂഹവും ആക്രമോത്സുകമായ ഇടപെടലുകൾ ഈ സംശയം ബലപ്പെടുത്തുന്നു. മാധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു.Also Read: ‘ചോദ്യങ്ങൾ ചോദിക്കുക തന്നെ ചെയ്യും’; വനിതാ റിപ്പോർട്ടർക്ക് നേരെയുള്ള രാജീവ് ചന്ദ്രശേഖറിന്‍റെ അധിക്ഷേപത്തിൽ കൈരളി ന്യൂസിന് പിന്തുണയുമായി മന്ത്രി വി ശിവൻകുട്ടികൗൺസിലറുടെ ആത്മഹത്യയിൽ ബിജെപി നേതൃത്വത്തിന്റെ ഇടപെടലും പങ്കും വിശദമായി അന്വേഷിച്ചു കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.The post മാധ്യമ പ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തിയ രാജീവ് ചന്ദ്രശേഖരിന്റെ നടപടിയില്‍ പ്രതിഷേധിക്കുക: ഡിവൈഎഫ്ഐ appeared first on Kairali News | Kairali News Live.