കോൺഗ്രസിൻ്റെയും ബിജെപിയുടെയും നേതാക്കൾ കാരണം അവരുടെ പ്രവർത്തകർ തന്നെ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയാണ് ഉള്ളതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജൻ. കൊച്ചിയിൽ നടന്ന എം എം ലോറൻസ് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്ങാടിയിൽ തോറ്റതിന് മാധ്യമ പ്രവർത്തകരോട് പൊട്ടിത്തെറിക്കുകയാണ് ബി ജെ പി അധ്യക്ഷൻ എന്നും എം വി ജയരാജൻ പറഞ്ഞു.സിപിഐ എം എറണാകുളം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച എം എം ലോറൻസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ സമാനതകളില്ലാത്ത പൊലീസ് അതിക്രമങ്ങളെ അതിജീവിച്ച നേതാവായിരുന്നു എം എം ലോറൻസ് എന്നും എം വി ജയരാജൻ ഓർമ്മിപ്പിച്ചു.Also Read: ‘ചോദ്യങ്ങൾ ചോദിക്കുക തന്നെ ചെയ്യും’; വനിതാ റിപ്പോർട്ടർക്ക് നേരെയുള്ള രാജീവ് ചന്ദ്രശേഖറിന്‍റെ അധിക്ഷേപത്തിൽ കൈരളി ന്യൂസിന് പിന്തുണയുമായി മന്ത്രി വി ശിവൻകുട്ടിരാജേന്ദ്ര മൈതാനിയിൽ നടന്ന അനുസ്മരണ യോഗത്തിൽ പി എൻ സീനുലാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയറ്റംഗം സി എൻ മോഹനൻ, ജില്ലാ സെക്രട്ടറി എസ് സതീഷ്, ഏറണാകുളം ഏരിയാ സെക്രട്ടറി സി മണി തുടങ്ങിയവർ സംസാരിച്ചു. എറണാകുളം ജില്ലയിലെ മുഴുവൻ ഏരിയാ കേന്ദ്രങ്ങളിലും ഞായറാഴ്ച അനുസ്മരണ യോഗങ്ങൾ നടന്നു. പുത്തലത്ത് ദിനേശൻ, എം സ്വരാജ്, സി എം ദിനേശ് മണി, എസ് ശർമ, കെ ചന്ദ്രൻപിള്ള, എം അനിൽകുമാർ, എ എം ആരിഫ് തുടങ്ങിയ നേതാക്കൾ വിവിധ ഏരിയാ കേന്ദ്രങ്ങളിലെ അനുസ്മരണ യോഗങ്ങളിൽ സംസാരിച്ചു.The post ‘അങ്ങാടിയിൽ തോറ്റതിന് മാധ്യമ പ്രവർത്തകരോട് പൊട്ടിത്തെറിക്കുകയാണ് ബിജെപി അധ്യക്ഷൻ’: എം വി ജയരാജൻ appeared first on Kairali News | Kairali News Live.