പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് അഞ്ച് വർഷം തടവും പിഴയും

Wait 5 sec.

കല്‍പ്പറ്റ: പനമരം പോലീസ് സ്‌റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് തടവും പിഴയും വിധിച്ച് കോടതി. വെള്ളമുണ്ട മൊതക്കര വലിയപ്ലാക്കൽ വീട്ടിൽ ജിതിൻ എന്ന ഉണ്ണിയെയാണ് (26) കൽപറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ അഞ്ച് വർഷം തടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.2023 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ പനമരം സ്റ്റേഷൻ എസ്.എച്ച്.ഒ ആയിരുന്ന വി. സിജിത്താണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ വിനോദ് കുമാർ, വിൽമ ജൂലിയറ്റ്, സിവിൽ പോലീസ് ഓഫീസർ സി.കെ. രാജി എന്നിവർ അന്വേഷണത്തിൽ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി