ചോദ്യങ്ങൾ ചോദിച്ച കൈരളി ന്യൂസിന്‍റെ മാധ്യമ പ്രവർത്തകയോട് ആക്രോശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് സോഷ്യൽ മീഡിയയിലടക്കം വൻ വിമർശനം. രാഷ്ട്രീയ, മാധ്യമ മേഖലയിലുള്ളവരും സാധാരണക്കാരുമടക്കം നിരവധി പേരാണ് രാജീവ് ചന്ദ്രശേഖറിന്‍റെ ആക്രോശങ്ങളെ എതിർത്തും കൈരളി ന്യൂസിനെ പിന്തുണച്ചും സോഷ്യൽ മീഡിയയിൽ മുന്നോട്ട് വന്നത്.വിരട്ട് ഇങ്ങോട്ട് വേണ്ടെന്നും ഈമാതിരി അവതാരങ്ങളെ കുറെ കണ്ടവരാണ് കേരളീയർ എന്നും ഗോപകുമാർ ടി ഫേസ്ബുക്കിൽ കുറിച്ചു. മുൻപും പ്രസിഡമാർ വന്നിട്ടും പോയിട്ടുമുണ്ട്. ഓരോരുത്തരുടെയും വരവ് ഗംഭീരവും പോക്ക് ദയനീയവും ആയിരുന്നു. അതിന് മുമ്പും കൈരളി ഇവിടെ ഉണ്ടായിരുന്നു. ഇന്നും ഉണ്ട്. നാളെയും ഉണ്ടാവുമെന്നും അദ്ദേഹം കുറിച്ചു.ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:സ്വന്തം അമ്മായി അപ്പനെ വരെ വലിപ്പിച്ച കാശുകൊടുത്ത് ഒരു പാർട്ടി പ്രസിഡന്റ് സ്ഥാനം വിലയ്ക്ക് വാങ്ങിയിട്ട് കേരളത്തിൽ വന്ന് മാധ്യമപ്രവർത്തകരെ വിരട്ടുന്ന മുതലാളി കൂടുതൽ വിളയരുത്. ഈമാതിരി അവതാരങ്ങളെ കുറെ കണ്ടവരാണ് കേരളീയർ. ഇയാൾക്ക് മുൻപും പ്രസിഡന്റുമാർ വന്നിട്ടും പോയിട്ടുമുണ്ട്. ഓരോരുത്തരുടെയും വരവ് ഗംഭീരവും പോക്ക് ദയനീയവും ആയിരുന്നു. അതിന് മുമ്പും കൈരളി ഇവിടെ ഉണ്ടായിരുന്നു. ഇന്നും ഉണ്ട്. നാളെയും ഉണ്ടാവും. സ്വന്തം പാർട്ടിയിലെ ഒരു കൗൺസിലറെ കൂടെനിന്നവർ ഊറ്റി തിന്ന് കൊലയ്ക്ക് കൊടുത്തപ്പോൾ ഈ ഉശിരൊന്നും കണ്ടില്ലല്ലോ! ബി ജെ പി ആയിരുന്നെങ്കിലും ഒരു മനുഷ്യന്റെ പ്രാണനിൽ ചവിട്ടി നിന്നാണ് ഈ അഹങ്കാരം എന്ന് മറക്കരുത്. “നീ അവിടെ നിൽക്ക്” എന്നൊക്കെ തന്റെ വാല്യക്കാരോട് പോയി പറഞ്ഞാൽ മതി. വിരട്ടരുത്, കാശിന്റെ ഹുങ്കും സംഘത്തിന്റെ വമ്പും കാണിച്ച് വിരട്ടാവുന്ന ഉത്തരേന്ത്യൻ ഗോസായി മീഡിയക്കാരെ മാത്രമേ താൻ കണ്ടിട്ടുള്ളൂ, ചുണയുള്ള പെൺകുട്ടികളെ താൻ കാണാൻ പോകുന്നതേയുള്ളൂ.The post ‘വിരട്ട് ഇങ്ങോട്ട് വേണ്ട! ഈമാതിരി അവതാരങ്ങളെ കുറെ കണ്ടവരാണ് കേരളീയർ’; രാജീവ് ചന്ദ്രശേഖറിനെതിരെ സോഷ്യൽ മീഡിയ appeared first on Kairali News | Kairali News Live.