സൂപ്പര്‍ ഫോറില്‍ ഫോറടിച്ച് ഇന്ത്യൻ ജയം: പാകിസ്ഥാനെ ആറ് വിക്കറ്റിന് തകര്‍ത്തു

Wait 5 sec.

പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. 172 ലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യ ഏ‍ഴ് പന്തുകള്‍ ബാക്കി നില്‍ക്കെ വിജയത്തിലെത്തുകയായിരുന്നു. 172 വിജയലക്ഷ്യം പിന്തുടര്‍ന്ന് ക്രീസിലിറങ്ങിയ ഇന്ത്യൻ ബാറ്റര്‍മാര്‍ തുടക്കത്തില്‍ തന്നെ പാകിസ്ഥാൻ ബോളര്‍മാരോടുള്ള നയം വ്യക്തമാക്കി. ആദ്യ ബോളില്‍ തന്നെ ഷഹീൻ അഫ്രീദിയെ അതിര്‍ത്തിക്കപ്പുറം കടത്തിയ അഭിഷേക് പാകിസ്ഥാൻ ബോളര്‍മാര്‍ക്കെതിരെ സംഹാര താണ്ഡവമാടുകയായിരുന്നു. മുൻ മത്സരങ്ങളില്‍ തിളങ്ങാതിരുന്ന ഗില്ലും കരുതലോടെ ബാറ്റ് വീശി അഭിഷേകിനൊപ്പം താളം കണ്ടെത്തിയതോടെ പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമൊന്നുമില്ലാതെ ഇന്ത്യ 69 റണ്‍സ് നേടി.105 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് തുടക്കത്തില്‍ ഇന്ത്യൻ ഓപ്പണര്‍മാര്‍ കെട്ടിയുയര്‍ത്തിയത്. 47 റണ്‍സ് എടുത്ത ഗില്ലിനെ ഇടവേളയ്ക്ക് ശേഷമെറിഞ്ഞ ആദ്യ പന്തില്‍ ഫഹീം അഷറഫ് ബൗള്‍ഡ് ആക്കുകയായിരുന്നു. പിന്നാലെ എത്തിയ സൂര്യകുമാര്‍ യാദവ് സ്കോര്‍ ബോര്‍ഡില്‍ റണ്‍ ഒന്നും ചേര്‍ക്കാതെ പുറത്താകുകയായിരുന്നു. അര്‍ബ്രാര്‍ അഹമ്മദിന്റെ പന്തില്‍ തേര്‍ഡ് മാനില്‍ നിന്ന ഹാരിസ് റൗഫിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.Also Read: ചോരുന്ന കൈകളുമായി ഇന്ത്യ: പാകിസ്ഥാനെതിരെ വിജയലക്ഷ്യം 17224 പന്തില്‍ തന്റെ അര്‍ധ ശതകം പൂര്‍ത്തിയാക്കിയ അഭിഷേക് പാകിസ്ഥാനെതിരെ ഒരു ഇന്ത്യൻ ബാറ്റര്‍ നേടുന്ന അതിവേഗ അര്‍ധ സെഞ്ച്വറിക്കുടമയാകുകയും ചെയ്തു. അഞ്ച് സിക്സും ആറ് ഫോറും സഹിതം 39 പന്തില്‍ 74 റണ്‍സാണ് അഭിഷേക് നേടിയത്.അഭിഷേകിന് പിന്നാലെയെത്തിയ സഞ്ജു നിരാശപ്പെടുത്തികയായിരുന്നു. 17 പന്തില്‍ 13 റണ്‍സ് നേടിയ താരം ഹാരിസ് റൗഫിന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.പിന്നാലെ എത്തിയ ഹര്‍ദിക പാണ്ഡ്യയെ കൂട്ടുപിടിച്ച് തിലക് വര്‍മ ഇന്ത്യയെ വിജയതീരത്തെത്തിക്കുകയായിരുന്നു. 19 പന്തില്‍ 30 റണ്‍സ് നേടിയ തിലക് വര്‍മ ബൗണ്ടറിയോടെ പാക് വധം പൂര്‍ത്തീകരിക്കുകയായിരുന്നു.The post സൂപ്പര്‍ ഫോറില്‍ ഫോറടിച്ച് ഇന്ത്യൻ ജയം: പാകിസ്ഥാനെ ആറ് വിക്കറ്റിന് തകര്‍ത്തു appeared first on Kairali News | Kairali News Live.