ആക്രോശങ്ങൾക്ക് തളർത്താനാവില്ല, ചോദ്യങ്ങൾ ഇനിയും ചോദിച്ചു കൊണ്ടേയിരിക്കുമെന്ന് കൈരളിയുടെ വനിതാ പ്രതിനിധി സുലേഖ ശശികുമാർ. ബിജെപി നേതാവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉന്നയിച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ‘നീ’ എന്ന് ആക്രോശിച്ചത് സുലേഖക്ക് നേരെയാണ്. ‘കൈരളി ആണേല്‍ നീ അവിടെ നിന്നാല്‍ മതി, നീ ചോദിക്കരുത്, നിനക്ക് കാണിച്ചു തരാം’ എന്നൊക്കെയായിരുന്നു അദ്ദേഹം കനത്ത ശബ്ദത്തിൽ ഭീഷണിപ്പെടുത്തിയത്.ചോദ്യം ചോദിക്കരുതെന്നും, സംസാരിക്കേണ്ടെതില്ലെന്നും ആജ്ഞാപിച്ച് ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ ആക്രോശിച്ചത് തന്‍റെ മൗലികമായ അവകാശത്തെ ലംഘിച്ചു കൊണ്ടാണെന്ന് സുലേഖ ശശികുമാർ ഫേസ്ബുക്കിൽ കുറിച്ചു. ബിജെപിയുടെ ഭാഗത്ത് നിന്ന് ഇതാദ്യമായല്ല മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ ഉയരുന്ന അലർച്ചയും, ആക്രോശവും, അപഹസിക്കലും. മാധ്യമങ്ങളുടെ സ്വാത്യന്ത്ര്യം ഉറപ്പുവരുത്താതെ ഒരു സമൂഹത്തിന്റെയും ജനാധിപത്യ മൂല്യം പൂർണ്ണമാവില്ലെന്നും അവർ എ‍ഴുതി.ALSO READ; ‘വിരട്ട് ഇങ്ങോട്ട് വേണ്ട! ഈമാതിരി അവതാരങ്ങളെ കുറെ കണ്ടവരാണ് കേരളീയർ’; രാജീവ് ചന്ദ്രശേഖറിനെതിരെ സോഷ്യൽ മീഡിയചോദ്യങ്ങൾ ഇനിയും ചോദിച്ചു കൊണ്ടേയിരിക്കുമെന്നും അതു തന്നെയാണ് എൻ്റെ സ്ഥാപനം, കൈരളി പഠിപ്പിച്ചതെന്നും സുലേഖ കൂട്ടിച്ചേർത്തു. ‘നീ’ എന്ന രാജീവ് ചന്ദ്രശേഖറിന്‍റെ അഭിസംബോധന അധിക്ഷേപമാണ്. ഈ അധിക്ഷേപം എന്നെപ്പോലെ ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകർക്ക് നേരെ ആകരുത്. അത് അനുസരിക്കുന്നവരും വാലാട്ടി കേട്ട് നിൽക്കുന്നവരുമുണ്ടാകും. അത് ബിജെപി ഓഫിസിലോ നിങ്ങളുടെ വീട്ടിലോ ആയിരിക്കാമെന്നും സുലേഖ വിമർശിച്ചു.ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:ബിജെപിയുടെ ഭാഗത്ത് നിന്ന് ഇതാദ്യമായല്ല “മാധ്യമ സ്വാതന്ത്ര്യത്തിന് ” നേരെഉയരുന്ന അലർച്ചയും,ആക്രോശവും, അപഹസിക്കലും.മാധ്യമസ്വാതന്ത്ര്യ ഇൻഡക്സിൽ2014 ൽ 140-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അവസാനം വന്ന കണക്കനുസരിച്ച് 2024ൽ 161-ാം സ്ഥാനത്തും എത്തിപ്പെട്ടു.മാധ്യമങ്ങളുടെ സ്വാത്യന്ത്ര്യം ഉറപ്പുവരുത്താതെ ഒരു സമൂഹത്തിന്റെയും ജനാധിപത്യ മൂല്യം പൂർണ്ണമാവില്ല. ബിജെപി ഭരിക്കുന്ന ഇന്ത്യ അക്കാര്യത്തിൽ അപകടകരമായ നാളെകളെയാണ് കാത്തിരിക്കുന്നത് എന്ന് അറിയാഞ്ഞിട്ടല്ല.സമൂഹത്തിലുയരുന്ന വിഷയങ്ങളിൽ ഇടപെടാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യവും,അവകാശവും മാധ്യമ പ്രവർത്തകർക്കുണ്ട്.എന്നോട് ചോദ്യം ചോദിക്കരുതെന്നും, സംസാരിക്കേണ്ടെതില്ലെന്നുംആജ്ഞാപിച്ച് ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആക്രോശിച്ചത്എന്റെ മൗലികമായ ആ അവകാശത്തെലംഘിച്ചു കൊണ്ടാണ്.എന്തായാലും ആ തീട്ടൂരം അനുസരിച്ച് മിണ്ടാതിരിക്കാൻ ഉദ്ദേശമില്ലെന്ന് മാത്രമല്ല, ഇനിയും ചോദ്യങ്ങൾ ചോദിക്കാൻ തന്നെയാണ് തീരുമാനവും.അതു തന്നെയാണ് എൻ്റെ സ്ഥാപനം, കൈരളി പഠിപ്പിച്ചതും.ഞാനുൾപ്പെടുന്ന മാധ്യമ പ്രവർത്തകർ, അങ്ങയോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. ശബ്ദമുയർത്തി ഭീഷണിപ്പെടുത്താമെന്നോ, ആ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കി മിണ്ടാതിരിക്കുമെന്നോ ധരിക്കരുത്.പരസ്പര ബഹുമാനമാണ് രാഷ്ട്രീയ പ്രവർത്തനത്തിന്‍റെ അടിസ്ഥാനം.അത് എവിടെയായാലും.‘നീ’ എന്ന രാജീവ് ചന്ദ്രശേഖറിന്‍റെ അഭിസംബോധന അധിക്ഷേപമാണ്.ഈ അധിക്ഷേപം എന്നെപ്പോലെ ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകർക്ക് നേരെ ആകരുത്.അത് അനുസരിക്കുന്നവരും,വാലാട്ടി കേട്ട് നിൽക്കുന്നവരുമുണ്ടാകുംഅത് ബിജെപി ഓഫിസിലോ നിങ്ങളുടെവീട്ടിലോ ആയിരിക്കാം.വീണ്ടും പറയുന്നു.,ചോദ്യങ്ങൾക്ക് മറുപടി ഇല്ലെങ്കിൽ വേണ്ട സർ.പക്ഷേ ഈ ആക്രോശവും അധിക്ഷേപവും അംഗീകരിക്കില്ല…The post ‘രാജീവ് ചന്ദ്രശേഖർ ആക്രോശിച്ചത് എന്റെ മൗലികാവകാശത്തിന് നേരേ; ചോദ്യങ്ങൾ ഇനിയും ചോദിച്ചു കൊണ്ടേയിരിക്കും, അതു തന്നെയാണ് കൈരളി എന്നെ പഠിപ്പിച്ചതും’: സുലേഖ ശശികുമാർ appeared first on Kairali News | Kairali News Live.