ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് 172 റണ്‍സ് വിജയലക്ഷ്യം. മികച്ച തുടക്കം ലഭിച്ച പാകിസ്ഥാനെ മധ്യ ഓവറുകളില്‍ വരിഞ്ഞുമുറുക്കാൻ ഇന്ത്യൻ ബോളര്‍മാര്‍ക്ക് സാധിച്ചെങ്കിലും ഫീല്‍ഡിങ്ങിലെ പി‍ഴവുകള്‍ ഇന്ത്യക്ക് വിനയായി. നിശ്ചിത ഓവറില്‍ 171 റണ്‍സ് നേടാൻ പാകിസ്ഥാൻ സാധിച്ചു. നിര്‍ണായകമായി നാല് ക്യാച്ചുകളുടെ അവസരമാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്.സൂപ്പര്‍ ഫോറില്‍ ടോസിന്റെ ആനുകൂല്യം നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒമാനെതിരെ കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങ‍‍ളുമായാണ് പാകിസ്ഥാനെ നേരിടാൻ ഇന്ത്യൻ ടീം മൈതാനത്തേക്ക് ഇറങ്ങിയത്. ഹര്‍ഷിത് റാണയ്ക്ക് പകരം വരുണ്‍ ചക്രവര്‍ത്തിയും, അര്‍ഷദീപിന് പകരം ബൂംറയും സ്ക്വാഡില്‍ തിരികെയെത്തി.Also Read: ഔസ്മാനെ ഡെംബലയോ 18കാരന്‍ ലാമിന്‍ യമാലോ; ഫുട്ബോൾ ഓസ്കാറിൽ ആര് മുത്തമിടും?ബാറ്റിങ്ങാരംഭിച്ച പാകിസ്ഥാന് ക‍ഴിഞ്ഞ മത്സരത്തിലെന്ന പോലെ ആദ്യത്തെ പ്രഹരം ഏല്‍പ്പിച്ചത് ഹര്‍ദിക് പാണ്ഡ്യ ആയിരുന്നു. ഓപ്പണറായി സ്ഥാനകയറ്റം കിട്ടി എത്തിയ ഫഖര്‍ സമാനെ വിക്കറ്റിന്റെ പിന്നില്‍ സഞ്ജുവിന്റെ കൈകളിലെത്തിക്കുകയായിരുന്നു.ആദ്യം പ്രഹരമേല്‍പ്പിക്കാൻ സാധിച്ചെങ്കിലും സാഹിബ്സാദ ഫർഹാനും സയിം അയൂബും ചേര്‍ന്ന് മികച്ച ഒരു തുടക്കം പാകിസ്ഥാന് നല്‍കുകയുണ്ടായി. 45 പന്തില്‍ നിന്ന് 58 റണ്‍സെടുത്ത ഫർഹാനെ ശിവം ദൂബെ സൂര്യകുമാര്‍ യാദവിന്റെ കൈയിലെത്തിക്കുകയായിരുന്നു.Also Read: വെടിക്കെട്ടിന് തുടക്കമിട്ട് വൈഭവ്, വേദാന്തും അഭിജ്ഞാനും പൂര്‍ത്തിയാക്കി; കങ്കാരുക്കളെ മടയിൽ കയറി തീർത്ത് ഇന്ത്യന്‍ കൗമാരക്കാര്‍10 ഓവറില്‍ 100നടുത്ത് എത്തിയ പാകിസ്ഥാനെ മധ്യ ഓവറുകളില്‍ കുല്‍ദീപ് യാദവും ശിവം ദൂബെയും പിടിച്ചുകെട്ടുകയായിരുന്നു. ഇന്ത്യക്കായി ശിവം ദൂബെ രണ്ട് വിക്കറ്റും കുല്‍ദീപ് യാദവും ഹര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റുകള്‍ വീതവും നേടി.The post ചോരുന്ന കൈകളുമായി ഇന്ത്യ: പാകിസ്ഥാനെതിരെ വിജയലക്ഷ്യം 172 appeared first on Kairali News | Kairali News Live.