വീണ്ടും ടീം ഇന്ത്യ; പാകിസ്താനെ തറപറ്റിച്ചത് ആറ് വിക്കറ്റിന്

Wait 5 sec.

ദുബൈ |  ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ വിജയവുമായി ഇന്ത്യ. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ ആറു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. പാകിസ്താന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു.അഭിഷേക് ശര്‍മ ശുഭ്മന്‍ ഗില്‍ ഓപ്പണിങ് സഖ്യം നേടിയ സെഞ്ചറി കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ കരുത്തായത്. 39 പന്തുകള്‍ നേരിട്ട അഭിഷേക്, അഞ്ച് സിക്‌സും ആറു ഫോറും ഉള്‍പ്പടെ 74 റണ്‍സെടുത്തു. 28 പന്തുകള്‍ നേരിട്ട ശുഭ്മന്‍ ഗില്‍ 47 റണ്‍സും നേടി പുറത്തായി. ഇരുവരുടേയും പുറത്താകലിനു ശേഷം മധ്യനിര ഒന്നു പതറിയെങ്കിലും ഹാര്‍ദിക് പാണ്ഡ്യയും തിലക് വര്‍മയും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്ന