മാനവികതയുടെ തണലില്‍ മനുഷ്യരെയാകെ ഒത്തു ചേര്‍ക്കാനായി ശ്രീനാരായണ ഗുരു നടത്തിയ പ്രയത്നങ്ങള്‍ കൂടുതല്‍ കരുത്തോടെ നാം തുടരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. ആധുനിക കേരളത്തിന് അടിത്തറ പാകിയ മഹദ് വ്യക്തിത്വമാണ് ശ്രീനാരായണ ഗുരു. ജാതിചിന്തക്കും വര്‍ഗീയശക്തികള്‍ക്കുമെതിരെ നടക്കുന്ന പോരാട്ടങ്ങള്‍ക്ക് ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ കരുത്തും ദിശാബോധവും പകരും.ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം’ ആയി കേരളത്തെ മാറ്റുമെന്ന് ഈ ദിനത്തില്‍ നമുക്ക് പ്രതിജ്ഞ ചെയ്യാമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.Also read – ‘നല്ല സിനിമകള്‍ ഇനിയും സംഭവിക്കട്ടെ; അവാര്‍ഡ് മലയാള സിനിമക്ക് സമര്‍പ്പിക്കുന്നു’ : മോഹന്‍ലാല്‍ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…ഇന്ന് ശ്രീനാരായണ ഗുരുവിൻ്റെ സമാധിദിനമാണ്. ജാതീയതയും അന്ധവിശ്വാസങ്ങളും കൊടികുത്തി വാണിരുന്ന കാലത്ത് സമത്വവും നീതിയും പുലരുന്ന ലോകത്തിനായി നാടിനെ നയിച്ച, ആധുനിക കേരളത്തിന് അടിത്തറ പാകിയ മഹദ് വ്യക്തിത്വമാണ് ശ്രീനാരായണ ഗുരു. മാനവികതയുടെ തണലിൽ മനുഷ്യരെയാകെ ഒത്തു ചേർക്കാനായി ഗുരു നടത്തിയ പ്രയത്നങ്ങൾക് കൂടുതൽ കരുത്തോടെ നാം തുടരേണ്ടതുണ്ട്. ജാതിചിന്തക്കും വർഗീയശക്തികൾക്കുമെതിരെ നടക്കുന്ന പോരാട്ടങ്ങൾക്ക് ശ്രീനാരായണ ഗുരുവിൻ്റെ സന്ദേശങ്ങൾ കരുത്തും ദിശാബോധവും പകരും. അതിനായി പരിശ്രമിക്കുമെന്നും ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം’ ആയി കേരളത്തെ മാറ്റുമെന്നും ഈ ദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം.The post ജാതിചിന്തക്കും വര്ഗീയശക്തികള്ക്കുമെതിരെ നടക്കുന്ന പോരാട്ടങ്ങള്ക്ക് ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള് കരുത്തും ദിശാബോധവും പകരും: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.