ഈ വര്‍ഷത്തെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഭാഗിക സൂര്യഗ്രഹണമാണ് നടക്കാനിരിക്കുന്നത്. പൂർണ്ണ ഗ്രഹണത്തെപ്പോലെ ഭൂമിയെ കൂരിരുട്ടിലാക്കില്ലെങ്കിലും മനോഹരമായ കാഴ്ചയായിരിക്കും ഇത്. ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണമായ ആകാശ പ്രതിഭാസത്തിനായി ആവേശഭരിതരായ ആകാശ നിരീക്ഷകർ കാത്തിരിക്കുകയാണ്.ന്യൂസിലാൻഡ്, അന്റാർട്ടിക്ക, ദക്ഷിണ പസഫിക് മേഖല എന്നിവിടങ്ങളിലായിരിക്കും ഗ്രഹണം ദൃശ്യമാകുക. അതേസമയം, ഇന്ത്യയെ കൂടാതെ പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, ദക്ഷിണ അമേരിക്ക, വടക്കേ അമേരിക്ക എന്നിവയുൾപ്പെടെയുള്ള വടക്കൻ അർദ്ധഗോളത്തിൽ ഗ്രഹണം ദൃശ്യമാകില്ല. ഓസ്ട്രേലിയ, അന്റാർട്ടിക്ക, പസഫിക് സമുദ്രം എന്നിവിടങ്ങളിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.29 ഓടെ സൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ് റിപ്പോർട്ട്.ALSO READ: ആമസോണിനും മൈക്രോസോഫ്റ്റിനും വരെ പണി കിട്ടും, കൂടെ ടി.സി.എസിനും; യു.എസ് എച്ച്-1ബി വിസ പരിഷ്കാരം വീഴ്ത്തുക ഇന്ത്യൻ ഐ.ടി പ്രൊഫഷണലുകളെയും ടെക് ഭീമന്മാരേയുംഭൂമിക്കും സൂര്യനും ഇടയിൽ ചന്ദ്രൻ നേരിട്ട് കടന്നുപോകുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രൻ സൂര്യന്റെ ഒരു ഭാഗം മാത്രം മൂടുമ്പോഴാണ് ഭാഗിക സൂര്യഗ്രഹണം സംഭവിക്കുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.29 ആരംഭിച്ച് പുലർച്ചെ 3.23 ഓടെ അവസാനിക്കും. പുലർച്ചെ 1.11 ഓടെ ചന്ദ്രൻ സൂര്യന്റെ ഭൂരിഭാഗവും മൂടുന്ന ഘട്ടമുണ്ടാകും. ഈ സമയം കൃത്യമായ നേത്രസംരക്ഷണം നടത്തി മാത്രമേ സൂര്യഗ്രഹണം നിരീക്ഷിക്കാവൂ. എങ്കിലും നിരവധി ചാനലുകള്‍ ഗ്രഹണം തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.ഇന്ത്യയിൽ നിന്ന് ദൃശ്യമാകുന്ന അടുത്ത സൂര്യഗ്രഹണം 2027 ഓഗസ്റ്റ് 2 ന് സംഭവിക്കും, അന്ന് രാജ്യത്തിന്റെ ഭൂരിഭാഗവും ഉച്ചകഴിഞ്ഞും വൈകുന്നേരവും ഭാഗിക സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കും.The post 2025 ലെ അവസാന സൂര്യഗ്രഹണത്തിന് ഇനി മണിക്കൂറുകൾ മാത്രം; ഇന്ത്യയിൽ ദൃശ്യമാകുമോ..? appeared first on Kairali News | Kairali News Live.