എമ്പുരാനെയും വീ‍ഴ്ത്തി റെക്കോര്‍ഡിട്ട് ലോക ചാപ്റ്റര്‍ 1 ചന്ദ്ര മുന്നേറുമ്പോള്‍ ചിത്രത്തെ വാനോളം പുക‍ഴ്ത്തുകയാണ് നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. ലോക പോലൊരു ചിത്രം ബോളിവുഡില്‍ നിര്‍മ്മിക്കാൻ ക‍ഴിയില്ലെന്ന് പറയുകയാണ് അനുരാഗ്. തൻ്റെ പുതിയ സിനിമയുടെ പ്രമോഷനിടയിലാണ് അദ്ദേഹം തൻ്റെ മനസ്സിലുള്ള കാര്യം വെ‍ളിപ്പെടുത്തിയത്. ലേറ്റസ്റ്റുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ലോകയെ പ്രശംസിച്ചത്.വെറും 30 കോടി ബജറ്റില്‍ ലോകോത്തര അനുഭവം നല്‍കാൻ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും ക‍ഴിഞ്ഞു എന്നത് കണക്കിലെടുത്താല്‍ ബോളിവുഡിന് സമാനമായ നേട്ടം കൈവരിക്കാനോകുമോ എന്ന് അദ്ദേഹം ചോദിച്ചു. ഒരു സ്ത്രീയെ കേന്ദ്ര കഥാപാത്രമാക്കി ഇത്രയും ചെലവില്‍ ഒരു സിനിമ നിര്‍മ്മിക്കാൻ അവര്‍ക്ക് ക‍ഴിയില്ലെന്ന് കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ALSO READ: അജിത്തിൻ്റെ ‘ഗുഡ് ബാഡ് അഗ്ളി’യില്‍ ഇനി ഇളയരാജയില്ല: പാട്ടുകള്‍ നീക്കം ചെയ്ത് ചിത്രം വീണ്ടും ഒടിടിയില്‍ലോക എല്ലാ റെക്കോർഡുകളും തകര്‍ത്ത് മുന്നേറുകയാണ്. അത്തരത്തിലുള്ള വളരെ കുറച്ച് സിനിമ മാത്രമാണ് ബോളിവുഡില്‍ ഉണ്ടായിട്ടുള്ളത്. താൻ ലോക കണ്ടില്ലെതന്നും മോട്ട്വാനിയാണ് തന്നോട് പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. മലയാള സിനിമാപ്രവര്‍ത്തകര്‍ മലയാളത്തില്‍ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നു. ബോളിവുഡില്‍ ഇംഗ്ലീഷിൽ ചിന്തിക്കുകയും അത് ഹിന്ദിയിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്യുന്നുവെന്ന് അനുരാഗ് കശ്യപ് പറഞ്ഞു.The post ‘ലോക പോലൊരു സിനിമ ബോളിവുഡില് നിര്മ്മിക്കാനാകുമോ?’: ലോകയെ വാനോളം പുകഴ്ത്തി അനുരാഗ് കശ്യപ് appeared first on Kairali News | Kairali News Live.