‘രാജ്യത്ത് ഫാസിസ്റ്റ് ഭരണം പിടിമുറുക്കുന്ന സാഹചര്യം; പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത് നിര്‍ണായക സമയത്ത്’: ആനി രാജ

Wait 5 sec.

സിപിഐയുടെ 25ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത് ഏറെ നിര്‍ണായക സമയത്താണെന്ന് സിപിഐ നേതാവ് ആനി രാജ. ഇന്ത്യയില്‍ ഫാസിസ്റ്റ് ഭരണം പിടിമുറുക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. എല്ലാ ഇന്ത്യ മുന്നണി പാര്‍ട്ടികളും പരസ്പരം സഹകരിച്ച് മുന്നോട്ട് പോകേണ്ട സമയമാണിതെന്നും ബിഹാറില്‍ ഇന്ത്യ മുന്നണി പരസ്പര ധാരണയില്‍ മുന്നോട്ട് പോയാല്‍ നിതീഷ് സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും താഴെ ഇറക്കാന്‍ കഴിയുമെന്നും ആനി രാജ പറഞ്ഞു.പാര്‍ട്ടിയിലേക്ക് കൂടുതല്‍ സ്ത്രീകള്‍ വന്നാല്‍ മാത്രമേ പാര്‍ട്ടിക്ക് വളരാന്‍ സാധിക്കുകയുള്ളു. സ്ത്രീ പ്രാതിനിധ്യം കൂടുതല്‍ വേണമെന്നും ആനിരാജ കൂട്ടിച്ചേര്‍ത്തു.Also read – ‘കേരളം രാജ്യത്തിന് മാതൃക’; സംസ്ഥാനത്തെ പ്രശംസിച്ച് കര്‍ണാടക റവന്യൂ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൃഷ്ണ വൈര ഗൗഡഅതേസമയം ഷൈന്‍ ടീച്ചര്‍ക്ക് നേരെയുണ്ടായ അപവാദ പ്രചാരണങ്ങളിലും ആനിരാജ പ്രതികരിച്ചു. കെ ജെ ഷൈന്‍ ടീച്ചര്‍ക്ക് എതിരായ കോണ്‍ഗ്രസ് അധിക്ഷേപം പ്രതിഷേധാര്‍ഹമാണെന്നും പ്രതിരോധത്തില്‍ നില്‍ക്കുന്നതിനാലാണ് കോണ്‍ഗ്രസ് ഇത്തരം ആക്ഷേപം അഴിച്ചു വിടുന്നതെന്നും ആനി രാജ പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തി ശക്തമായ നടപടി എടുക്കണമെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു.സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് ഛണ്ഡീഗഡിലാണ് തുടക്കമായത്.സുരവരം സുധാകര്‍ റെഡ്ഡി നഗറില്‍ തിങ്കളാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സി പി ഐ (എം), സി പി ഐ (എം എല്‍), ഫോര്‍വേര്‍ഡ് ബ്ലോക്, ആര്‍ എസ് പി ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കും.The post ‘രാജ്യത്ത് ഫാസിസ്റ്റ് ഭരണം പിടിമുറുക്കുന്ന സാഹചര്യം; പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത് നിര്‍ണായക സമയത്ത്’: ആനി രാജ appeared first on Kairali News | Kairali News Live.