റിവര്‍ ബ്രാൻഡിൻ്റെ ഇൻഡി സ്കൂട്ടറുകള്‍ക്ക് കൂടുതല്‍ വാറൻ്റിയുമായി കമ്പനി. റിവറിൻ്റെ ഷോറൂമില്‍ നിന്ന് ഇനി മുതല്‍ എട്ട് വര്‍ഷം/ 80,000 കിലോമീറ്ററിന് വാറൻ്റി ലഭിക്കും. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളാണ് ‘റിവർ’. നേരത്തെ ഇ വി സ്കൂട്ടർ നിർമാതാക്കളായ ഒല അവരുടെ എസ് വണ്‍ മോഡലിനും 8 വർഷത്തെ വാറൻ്റി നൽകിയിരുന്നു. ഈ വര്‍ഷം ഒക്ടോബര്‍ ഒന്ന് മുതല്‍ ഈ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും.ഈ വാറൻ്റി കാലാവധി കുറഞ്ഞ ചെലവില്‍ നീട്ടുകയുെ ചെയ്യാവുന്നതാണ്. വെറും 3,399 രൂപയും ജിഎസ്ടിയും ചേര്‍ത്ത് പണമടച്ചാല്‍ ഒരു മാസത്തെ കാലയളവിൽ പുതിയ വാറന്റി സ്കീമിന്റെ ഭാഗമാകാൻ ക‍ഴിയും. ഈ വര്‍ഷം ഏപ്രിൽ 1ന് ശേഷമാണ് വാഹനം എടുത്തതെങ്കില്‍ 8,399 രൂപയും ജി.എസ്.ടിയുെ അടച്ച് പുതിയ വാറന്റി പ്രോഗ്രാം തിരഞ്ഞെടുക്കാവുന്നതാണ്.ബാറ്ററിയും ഇലക്ട്രിക് മോട്ടോറും വാറന്റിയിൽ ഉൾപ്പെടും. ബാറ്ററിയുടെ ഹെൽത്ത് 70% ശതമാനത്തില്‍ താ‍ഴെയായാല്‍ ഈ സ്കീമിൽ ഉൾപ്പെടും. മോട്ടോറിർൻ്റെ അറ്റകുറ്റപ്പണിക്ക് ശേഷം പ്രവർത്തനരഹിതമായാൽ വാറൻ്റിയിൽ ഉൾപ്പെടുന്നതായിരിക്കും.The post അറ്റകുറ്റപ്പണിക്ക് ശേഷം ഇലക്ട്രിക് സ്കൂട്ടര് പ്രവര്ത്തനരഹിതമായോ?: ഇൻഡി സ്കൂട്ടറുകള്ക്ക് കൂടുതല് വാറൻ്റിയുമായി റിവര് കമ്പനി appeared first on Kairali News | Kairali News Live.