കോഴിക്കോട്: ദേശീയ പാത 66ല്‍ തൊണ്ടയാട് ജംങ്ഷന്‍ ഫ്ളൈ ഓവറിനു താഴെ സര്‍വീസ് റോഡില്‍ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചേവായൂര്‍ സ്നേഹദീപം ലൈബ്രറിക്ക് സമീപം താമസിക്കുന്ന നെയ്ത്തുകുളങ്ങര സ്വദേശി കെ ടി മുബൈറാണ് (40) മരിച്ചത്. പാലാഴി ഭാഗത്തു നിന്ന് തൊണ്ടയാട് ജംങ്ഷനില്‍ കയറി മലാപ്പറമ്പ് ഭാഗത്തേക്ക് തിരിയുന്നതിനിടെയാണ് മുബൈര്‍ അപകടത്തില്‍പ്പെട്ടത്. സ്കൂട്ടറില്‍ നിന്ന് റോഡില്‍ വീണ യുവാവിന്റെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങി. ടിപ്പര്‍ ഡ്രൈവര്‍ പി.കെ ശിബിലിയുടെ പേരില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനം ഓടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു.