‘ചോദ്യങ്ങൾ ചോദിക്കുക തന്നെ ചെയ്യും’; വനിതാ റിപ്പോർട്ടർക്ക് നേരെയുള്ള രാജീവ് ചന്ദ്രശേഖറിന്‍റെ അധിക്ഷേപത്തിൽ കൈരളി ന്യൂസിന് പിന്തുണയുമായി മന്ത്രി വി ശിവൻകുട്ടി

Wait 5 sec.

ചോദ്യങ്ങൾ ഉന്നയിച്ച കൈരളി ന്യൂസിന്‍റെ വനിതാ റിപ്പോർട്ടറെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ മന്ത്രി വി ശിവൻകുട്ടി. ‘നീ പോലും… ‘ചോദ്യങ്ങൾ ചോദിക്കുക തന്നെ ചെയ്യും’ എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ബിജെപി നേതാവും തിരുമല വാര്‍ഡ് കൗണ്‍സിലറുമായ അനില്‍കുമാർ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലാണ് രാജീവ് ചന്ദ്രശേഖരന്‍ ക്ഷുഭിതനായി പ്രതികരിച്ചത്.ALSO READ; ‘കൈരളി ആണേല്‍ നീ അവിടെ നിന്നാല്‍ മതി, നീ ചോദിക്കരുത് ‘: ബിജെപി കൗണ്‍സിലറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ കൈരളിയുടെ വനിതാ മാധ്യമപ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തി രാജീവ് ചന്ദ്രശേഖര്‍‘കൈരളി ആണേല്‍ നീ അവിടെ നിന്നാല്‍ മതി, നീ ചോദിക്കരുത്’ എന്നും രാജീവ് ചന്ദ്രശേഖർ പലവട്ടം ആക്രോശിച്ചു. കൈരളി ന്യൂസിന്‍റെ വനിതാ റിപ്പോർട്ടർ സുലേഖ ശശികുമാറിനെതിരെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശബ്ദമുയർത്തിയത്. കൈരളി ന്യൂസിന്റെ ചോദ്യങ്ങളോട് ‘കാണിച്ചുതരാമെന്ന്’ അദ്ദേഹം ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ട് ദിവസം മുമ്പും മരിച്ച അനിലിനെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നതായി രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യമാണ് ബിജെപി അധ്യക്ഷനെ ചൊടിപ്പിച്ചത്.‘അങ്ങാടിയിൽ തോറ്റതിന് അമ്മയോട്’ എന്ന പോലെയാണ് ബിജെപി അധ്യക്ഷൻ ഇന്ന് മാധ്യമങ്ങളോട് പൊട്ടിത്തെറിച്ചതെന്ന് എം വി ജയരാജൻ വിമർശിച്ചു. കോൺഗ്രസിൻ്റെ ബിജെപിയുടെയും നേതാക്കൾ കാരണം അവരുടെ പ്രവർത്തകർ തന്നെ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയാണ് ഉള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. The post ‘ചോദ്യങ്ങൾ ചോദിക്കുക തന്നെ ചെയ്യും’; വനിതാ റിപ്പോർട്ടർക്ക് നേരെയുള്ള രാജീവ് ചന്ദ്രശേഖറിന്‍റെ അധിക്ഷേപത്തിൽ കൈരളി ന്യൂസിന് പിന്തുണയുമായി മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.