പത്തനംതിട്ട \ കിടപ്പുരോഗിയായ സ്ത്രീയുടെ വീട്ടില്‍ നിന്നും പണവും എ ടി എം കാര്‍ഡും മോഷ്ടിച്ച ഹോം നേഴ്‌സിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഇലവുംതിട്ട മെഴുവേലി മൂക്കടയില്‍ പുത്തന്‍വീട്ടില്‍ രജിത(43) ആണ് അറസ്റ്റിലായത്. മൈലപ്ര സ്വദേശിനിയായ സ്ത്രീയുടെ വീട്ടില്‍ നിന്നും കഴിഞ്ഞ 16ന് രജിത അലമാരയില്‍ നിന്നും 5000 രൂപയും എ ടി എം കാര്‍ഡും 6000 രൂപ വിലയുള്ള മാറ്റും മോഷണം ചെയ്തു കൊണ്ടു പോവുകയായിരുന്നു.ജോലിയ്ക്ക് കയറി ഒരു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ബന്ധു മരിച്ചെന്നു പറഞ്ഞു പ്രതി സ്ഥലം വിട്ടുപോയിരുന്നു. പിന്നീട് അലമാരയില്‍ നിന്നും പണവും എ ടി എം കാര്‍ഡും നഷ്ടമാവുകയായിരുന്നു. പന്തളം കുളനടയില്‍ നിന്നും കസ്റ്റഡിയിലെടുത്ത രജിത, എ ടി എം കാര്‍ഡ് ഉപയോഗിച്ച് 26000 രൂപ എടുത്തുവെന്നും സമ്മതിച്ചു. പോലീസ് ഇന്‍സ്‌പെക്ടര്‍ സുനുമോന്റെ നേതൃത്വത്തില്‍ എസ് ഐ അലോഷ്യസ്, എ എസ് ഐ മാരായ ബീന,അനിതകുമാരി, എസ് സി പി ഒ ജയരാജ്, സി പി ഒ മാരായ രശ്മിമോള്‍, രശ്മി, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.