ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; ഈ ജില്ലക്കാര്‍ക്ക് അടുത്ത അഞ്ച് ദിവസത്തേക്ക് മുന്നറിയിപ്പ്

Wait 5 sec.

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം ,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ,എറണാകുളം, തൃശൂര്‍,പാലക്കാട്, കണ്ണൂര്‍ ,കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ പത്തനംതിട്ട,ആലപ്പുഴ, കോട്ടയം,ഇടുക്കി ,എറണാകുളം ,തൃശൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.Also read – ‘സഭയുടെയും സമൂഹത്തിന്റെയും ഉന്നമനത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു’: മാര്‍ ജേക്കബ് തൂങ്കുഴിയുടെ നിര്യാണത്തില്‍ അനുശോചിച്ച് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.മഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കണം, പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു.The post ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; ഈ ജില്ലക്കാര്‍ക്ക് അടുത്ത അഞ്ച് ദിവസത്തേക്ക് മുന്നറിയിപ്പ് appeared first on Kairali News | Kairali News Live.